CinemaGeneralLatest NewsMollywoodNEWS

‘പതിനഞ്ചു വർഷം പ്രയത്നിച്ചാൽ പോലും എന്റെ അത്രയും എത്താൻ നിനക്ക് കഴിയില്ല’ ; സാബുവിന്റെ വാക്കുകൾക്ക് മറുപടിയുമായി ഷിയാസ് കരീം

ബിഗ് ബോസ് ഒന്നിൽ സാബു മോൻ ഷിയാസിനെ അൽപ്പം തരം താഴ്ത്തി സംസാരിക്കുന്ന രംഗമാണ് വിഡിയോയിൽ ഉള്ളത്.

ബിഗ് ബോസ് സീസൺ ഒന്നിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ഥിയായിരുന്നു ഷിയാസ് കരീം. സോഷ്യൽ മീഡിയയിലും സജീവമായ ഷിയാസ് ബിഗ് ബോസ് സീസൺ രണ്ടിലെ തന്റെ ഇഷ്ട മത്സരാര്‍ഥിക്ക് സപ്പോർട്ടുമായി എത്താറുണ്ട്. ഇപ്പോഴിതാ അൽപ്പം വ്യത്യസ്‍തമായ ഒരു വിഡിയോയാണ് ഷിയാസ് പങ്കുവെച്ചിരിക്കുന്നത്. അപമാനപെട്ടവർ ഒരുനാൾ അഭിമാനപെടും, സ്നേഹത്തോടെ ഷിയാസ് കരീം! എന്ന ക്യാപ്ഷ്യനോടെയാണ് താരം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ബിഗ് ബോസ് ഒന്നിൽ സാബു മോൻ ഷിയാസിനെ അൽപ്പം തരം താഴ്ത്തി സംസാരിക്കുന്ന രംഗമാണ് വിഡിയോയിൽ ഉള്ളത്. ”ആണിന്റെ രൂപോം കോലോം ഒന്നും നോക്കുന്നതല്ല മോഡൽ. റാംപിൽ നടക്കുന്നവനാണ് മോഡൽ. ഒരു പതിനഞ്ചു വർഷം നീ പ്രയത്നിക്കണം എന്റെ അത്രയും എത്താൻ. ഞാൻ ഇന്ന് വരെ നിന്റെ ഒരു ഷോയും കണ്ടിട്ടില്ല.നീ എവിടുത്തെ മോഡൽ ആണ്. ഞാൻ ഇന്ന് വരെ നിന്നെ ഒരു ഫ്ലെക്സിൽ പോലുമോ ഒരു അമ്പലപ്പറമ്പിൽ വച്ചുപോലുമോ നിന്നെ ഞാൻ കണ്ടിട്ടില്ല” വീഡിയോയിൽ സാബു പറയുന്നു. സാബുവിന്റെ വാക്കുകൾക്കൊപ്പം, റാംപിൽ നടക്കുന്നതിന്റെയും, ഒപ്പം വലിയ ഫ്ലെക്സ് ബോർഡുകളിൽ മോഡലായ തന്റെ ചിത്രങ്ങളും ഷിയാസ് പങ്ക് വച്ച വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരവധി പേരാണ് ഷിയാസിന് ആശംസകളുമായി എത്തിയിരിക്കുന്നത്. സുഹൃത്തും ബിഗ് ബോസിലെ മുൻ മത്സരാർത്ഥിയുമായ ശ്രീനിഷും. ഈ സീസണിലെ മത്സരാർത്ഥി ആയിരുന്നു പവനും താരത്തിന് ആശംസ നൽകിയവരിൽ ഉൾപ്പെടുന്നു. ‘ഡാ അത് പൊളിച്ചു’ എന്നാണ് ശ്രീനി പോസ്റ്റിനു നൽകിയിരിക്കുന്ന കമന്റ്. മോഹൻലാൽ നായകനായി എത്തുന്ന കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രമാണ് ഷിയാസിന്റെ പുറത്തിറങ്ങനിരിക്കുന്ന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button