CinemaGeneralLatest NewsMollywoodNEWS

‘എനിക്കും ഉണ്ട് രണ്ട് പെൺകുട്ടിൾ ‘; സ്ത്രീധനത്തിനെതിരെ സുരേഷ് ഗോപി

പെണ്ണിന്റെ പേരിൽ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആൺമക്കൾ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാൻ

സുരേഷ് ഗോപി അവതാരകനായി എത്തുന്ന ഷോയാണ് ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’. ഇപ്പോഴിതാ ഷോയിൽ സ്ത്രീധനത്തിനെതിരെ ശബ്‌ദമുയർത്തിയിരിക്കുകയാണ് താരം. കൃഷ്ണ വിജയൻ എന്ന മത്സരാർഥിയുടെ ജീവിതകഥ കേട്ട സംസാരിക്കുന്നതിനിടയിലാണ് താരം സ്ത്രീധനത്തിനെതിരെ ക്ഷുഭിതനായത്.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും മർദനവും ഭീഷണിയും നേരിടേണ്ടി വന്നതോടെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകുകയായിരുന്നു കൃഷ്ണ. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ ഉപദ്രവിക്കുന്ന ആണുങ്ങളോടായിരുന്നു സുരേഷ് ഗോപി തന്റെ ആത്മരോഷം പ്രകടിപ്പിച്ചത്.

ലോകത്തുള്ള പെൺമക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓർത്താണ് എന്റെ ഹൃദയം നനയുന്നത്. ചില തീരുമാനങ്ങള്‍ ആൺകുട്ടികൾ തന്നെ എടുക്കണം. പെണ്ണിന്റെ പേരിൽ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആൺമക്കൾ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാൻ. ഓരോരുത്തരും സ്വയം യോഗ്യത അളന്നാൽ എങ്ങനെയാണ് പെൺകുട്ടിയുടെ അച്ഛനമ്മമാർ യോഗ്യത നിശ്ചയിക്കാൻ ബാധ്യസ്തരാകുന്നത്. തിരിച്ച് പെണ്ണുങ്ങൾ ഇനി ആൺകുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാൽ….ഈ ആണുങ്ങൾ എന്തുചെയ്യും സുരേഷ് ഗോപി പറഞ്ഞു.

‘എനിക്ക് രണ്ട് പെൺകുട്ടികൾ ഉണ്ട്. അവർക്കു വരാൻ ഉദ്ദേശിക്കുന്ന ചെക്കന്മാർ കൂടി, ഈ അച്ഛനെ കണ്ടോളൂ മനസ്സിലാക്കിക്കോളൂ. ഇല്ലെങ്കില്‍ വേണ്ട, ഒറ്റയ്ക്ക് ജീവിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button