CinemaGeneralLatest NewsMollywoodNEWS

‘ആരാണ് ഈ ദയ അശ്വതി’? രജിത് കുമാറിനോട് അമൃത സുരേഷ്

ദയയ്ക്കുള്ള ഗുണം സിംപതി പിടിച്ചു ജീവിക്കാ‍ന്‍ പറ്റുമെന്നുള്ളതാണ്

ബിഗ് ബോസിൽ ഈ ആഴ്ചയിൽ കണ്ണിന് അസുഖം മാറി തിരിച്ചെത്തിയത് മൂന്ന് പേരായിരുന്നു. ഇതിൽ തിരിച്ചെത്തിയായ ദയ രജിത് കുമാറിനെതിരെ വിമർശനവുമായിട്ടാണ് എത്തിയത്. കണ്ണിന് അസുഖം ബാധിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ ദയയെ കണ്ടിട്ടും രജിത് കുമാർ മിണ്ടിയില്ലെന്നും പവൻ വന്നപ്പോൾ പവനോട് മിണ്ടിയെന്നും ഇപ്പോൾ അമൃത അഭിരാമി എന്നിവരോടാണ് മിണ്ടുന്നതെന്നുമാണ് ദയ പറഞ്ഞത്.

ഇന്നലെ നടന്ന ഒരു എപ്പിസോഡിൽ അമൃതയും അഭിരാമിയും സുജോയും രജിത്തും ചേർന്ന് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് പോയ സൂരജും ജസ്‍ല എന്നിവരെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഒപ്പം രേഷ്മയെ കുറിച്ചും ഇവർ പറഞ്ഞിരുന്നു.

രേഷ്മ ഞങ്ങളുടെ അടുത്തുള്ള ബെഡില്‍ കിടക്കാന്‍ വന്നപ്പോള്‍ എന്താണ് എന്‍റെ അഭിപ്രായമെന്ന് ചോദിച്ചതായി രജിത് ഇവരോട് പറയുകയാണ്. എന്നാൽ താൻ അത് നല്ലതാണെന്ന് പറയുകയാണ് ചെയ്തതെന്നും ആണുങ്ങളുടെ സെക്ഷനില്‍ കിടക്കാൻ പാടില്ലെന്ന് ഞാന്‍ പറയുമെന്ന് പ്രതീക്ഷിച്ചായിരിക്കാം അവര്‍ അങ്ങനെ പറഞ്ഞതെന്നും രജത് പറഞ്ഞു. എന്നെ സ്ത്രീവിരുദ്ധനായി കാണിക്കാന്‍ എന്നാലല്ലേ പറ്റൂ എന്നും രജിത് പ്ററഞ്ഞു. ഇതിനിടയിലായിരുന്നു ആരാണ് ഈ ദയ എന്ന്, അമൃത രജിത്തിനോട് ചോദിക്കുന്നത്.

ദയ ആക്ടിവിസ്റ്റും ബ്യൂട്ടിഷ്യനും ആണെന്ന് രജിത് പറഞ്ഞു. അപ്പോഴാണ് അമൃതയുടെ അടുത്ത ചോദ്യം ആരാണ് ഈ ആക്ടിവിസ്റ്റെന്ന് പറഞ്ഞാൽ? സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി ഇരിക്കുന്നവരാണ് ആക്ടിവിസ്റ്റുകള്‍ എന്നായിരുന്നു രജിത് പറ‍ഞ്ഞത്. എല്ലാവരെയും തകര്‍ക്കാനുള്ള കഴിവുള്ള ആക്ടിവിസ്റ്റുകളുമുണ്ട്. നെഗറ്റീവ് ആക്ടിവിസ്റ്റുകളും പോസറ്റീവ് ആക്ടിവിസ്റ്റുകളുമുണ്ടെന്നും രജിത് പറ‍ഞ്ഞു. ദയയ്ക്കുള്ള ഗുണം സിംപതി പിടിച്ചു ജീവിക്കാ‍ന്‍ പറ്റുമെന്നുള്ളതാണെന്നും  എന്നാൽ  വായില്‍ നിന്ന് വരുന്ന തെറികള്‍ കേട്ടാല്‍ ഏഴാം കടലില്‍ കുളിച്ചാലും ചിലപ്പോള്‍ നാറ്റം പോകില്ലെന്നും രജിത് അമൃതയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button