CinemaGeneralLatest NewsMollywoodNEWS

‘അവള്‍ക്കൊപ്പമിരുന്ന് കാര്‍ട്ടൂണ്‍ സിനിമകള്‍ കാണുകയാണ് ഇപ്പോഴത്തെ എന്റെ പ്രധാന പരിപാടി’ ; മറിയത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

അവളുടെ ഇഷ്ടങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമാണ് ഞാന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. 

അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമായി മാറിയിരിക്കയാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ തന്നെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയായ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രവും നടന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. ഈ ചിത്രത്തിനും തിയ്യേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമാത്തിരക്കുകള്‍ക്കിടെയിലും മകളെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ മകളെക്കുറിച്ച് പറയുന്നത്. ജീവിതത്തെ എറ്റവും സന്തോഷിപ്പിക്കുന്നത് മകള്‍ മറിയം തന്നെയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. അവളുടെ കൂടെ ചെലവഴിക്കുന്ന സമയത്തേക്കാള്‍ ആനന്ദം നിറഞ്ഞൊരു കാര്യം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല ദുല്‍ഖര്‍ വ്യക്തമാക്കി.

മകള്‍ വന്ന ശേഷം ജീവിതത്തിന്റെ ഷെഡ്യൂള്‍ തന്നെ മാറിയെന്നാണ് ദുല്‍ഖര്‍ പറയുന്നത്. മറിയത്തിനപ്പോള്‍ മൂന്ന് വയസായി. അവളുടെ ഇഷ്ടങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമാണ് ഞാന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.  താന്‍ എത്ര ശ്രമിച്ചിട്ടും കാറുകളോട് അവള്‍ക്ക് വലിയ പ്രിയമൊന്നും തോന്നിതുടങ്ങിയിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. അവളിപ്പോഴും അറോറയും ഏല്‍സയും പോലുളള ഫെയ്‌റിടെല്‍ കഥാപാത്രങ്ങളുടെ ലോകത്താണ്. അവരാണ് അവളുടെ ഇപ്പോഴത്തെ ഹീറോസ്. അവള്‍ക്കൊപ്പമിരുന്ന് കാര്‍ട്ടൂണ്‍ സിനിമകള്‍ കാണുകയാണ് ഇപ്പോഴത്തെ തന്റെ പ്രധാന പരിപാടിയെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ദുല്‍ഖറില്‍ ഒരു റിബലുണ്ടോ എന്ന ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു. അങ്ങനെയൊരു റിബല്‍ ഇപ്പോള്‍ എന്നിലില്ല. ചെറുപ്പക്കാര്‍ക്ക് ആയിരിക്കും ആ ഒരു റിബലിനെ കൂടുതല്‍ സ്‌നേഹിക്കാനും ഉള്‍ക്കൊളളാനും സാധിക്കുക. കല്യാണം കഴിഞ്ഞ് മൂന്ന് വയസുളള മോളുണ്ട് ഇന്നെനിക്ക്. ഈ പ്രായത്തില്‍ എന്ത് റിബലുണ്ടാകാനാണ് ദുല്‍ഖര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button