CinemaGeneralMollywoodNEWS

എന്നെ പോലെ തന്നെയായിരുന്നു അമ്മ പക്ഷെ പതിനഞ്ചാം വയസ്സില്‍ അവസരം ലഭിച്ചപ്പോള്‍ അമ്മ സിനിമയിലേക്ക് പോയി : മാളവിക ജയറാം

നാല് വയസ്സുള്ളപ്പോള്‍ തൊട്ടു അപ്പ സിനിമാ സെറ്റില്‍ നിന്ന് കൊണ്ടുവരുന്ന സാധനങ്ങള്‍ എടുത്താണ് അവന്‍ കളിക്കുന്നത് പോലും

താരപുത്രന്മാരില്‍ കുറച്ചൂടി കളര്‍ഫുള്‍ വാണിജ്യ സിനിമകള്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കുന്ന കാളിദാസ് ജയറാമിനെക്കുറിച്ച് കാളിദാസിന്റെ സഹോദരിയും ജയറാമിന്റെ മകളുമായ മാളവിക ജയറാം തുറന്നു സംസാരിക്കുകയാണ്.  കാളിദാസ് മാത്രമായിരുന്നു സിനിമ മോഹിച്ചതെന്നും തന്റെ മനസ്സില്‍ സിനിമ എന്ന സ്വപ്നം ഇല്ലെന്നും മാളവിക ജയറാം വ്യക്തമാക്കുന്നു. കാളിദാസ് സിനിമയില്‍ എത്തിയത് തന്നെ സര്‍പ്രൈസ് ചെയ്യിച്ചിട്ടില്ലെന്നും മാളവിക ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ പറയുന്നു. സ്പോര്‍ട്സും ഡിസൈനിംഗുമൊക്കെ ഇഷ്ടപ്പെടുന്ന തന്നെ പോലെ തന്നെയായിരുന്നു അമ്മയും പക്ഷെ പതിനഞ്ചാം വയസ്സില്‍ അമ്മയ്ക്ക് അവസരം കിട്ടിയപ്പോള്‍ സിനിമ സ്വീകരിക്കുകയായിരുന്നുവെന്നും മാളവിക പറയുന്നു.

‘കണ്ണന്‍ സിനിമയില്‍ എത്തിയതില്‍ എനിക്കൊട്ടും സര്‍പ്രൈസ് ഇല്ല. എനിക്കോര്‍മ്മയുള്ളപ്പോള്‍ മുതല്‍ കണ്ണന്‍ എല്ലാ കാര്യങ്ങളും സിനിമയുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. നാല് വയസ്സുള്ളപ്പോള്‍ തൊട്ടു അപ്പ സിനിമാ സെറ്റില്‍ നിന്ന് കൊണ്ടുവരുന്ന സാധനങ്ങള്‍ എടുത്താണ് അവന്‍ കളിക്കുന്നത് പോലും. ചെറുപ്പം മുതലേ കണ്ണനാണ് സിനിമയോട് താല്‍പര്യം ഉണ്ടായിരുന്നത്. എനിക്ക് കൂടുതലും ഡിസൈനിംഗ്, സ്പോര്‍ട്സ് . ഫാഷന്‍ അങ്ങനെയുള്ളവയായിരുന്നു ഇഷ്ടം. അമ്മയും ചെറുപ്പത്തില്‍ എന്നെ പോലെയായിരുന്നു. പക്ഷെ പതിനഞ്ചാം വയസ്സില്‍ സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നു.’

shortlink

Related Articles

Post Your Comments


Back to top button