CinemaGeneralMollywoodNEWS

‘വലിയ ആഡംബരകാര്‍ വാങ്ങിക്കൂടെ’ എന്ന് പലരും ചോദിച്ചിട്ടുണ്ട്, എന്‍റെ മറുപടി ഇതാണ്: ഭാമ

അഭിനയിച്ച എത്ര സിനിമകള്‍ ഹിറ്റായി എന്നറിയില്ല

സിനിമയുടെ തിളക്കം തന്നെ ആകര്‍ഷിച്ചിട്ടില്ലെന്ന് തുറന്നു പറയുകയാണ് നടി ഭാമ. അഭിനയിച്ച സിനിമകളില്‍ എത്രത്തോളം ഹിറ്റുകള്‍ ഉണ്ടെന്നു തനിക്ക് അറിയില്ലെന്നും പക്ഷെ അഭിനയിച്ചതെല്ലാം ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത സിനിമകള്‍ ആണെന്നും ഭാമ വ്യക്തമാക്കുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ഭാമ അന്യഭാഷ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

‘സിനിമ എന്നുമുണ്ടാകില്ലെന്നു തുടക്കത്തിലേ അറിയാമായിരുന്നു. ഇതൊരു യാത്രയാണ് അഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോള്‍ പുതിയ സംഘം വരും. അപ്പോള്‍ അതുവരെയുള്ളവരില്‍ പലരും അപ്രസക്തരാകും, ആളുകള്‍ മാറും. ഒരു ജോലി കിട്ടി, വലിയ ബുദ്ധിമോശമൊന്നും കാണിക്കാതെ വൃത്തിയായി ചെയ്തെന്നു തോന്നാറുണ്ട്. അഭിനയിച്ച എത്ര സിനിമകള്‍ ഹിറ്റായി എന്നറിയില്ല. എന്നാല്‍ എനിക്ക് താല്‍പ്പര്യമുള്ള സിനിമകളെ ചെയ്തിട്ടുള്ളൂ. അതുറപ്പുണ്ട്. നിവേദ്യത്തിന്റെ സമയത്ത് ലോഹി സാര്‍ പറഞ്ഞു. ഇഷ്ടമുള്ളത് ചെയ്യുക. ഇഷ്ടപ്പെടാത്തതിനോട് നോ പറയാന്‍ മടിക്കരുത്. പലരുടെയും ജീവിതം കണ്ടുംകേട്ടും പഠിച്ചത് കൊണ്ട് മുന്നിലെ വഴികളില്‍ കയറ്റിറക്കങ്ങളുണ്ടാകുമെന്ന് സ്വയം തിരിച്ചറിഞ്ഞു. ‘വലിയ ആഡംബരകാര്‍ വാങ്ങിക്കൂടെ’ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഏറ്റവും മുകളിലേക്ക് പോയാല്‍ താഴേക്ക് വരാന്‍ ബുദ്ധിമുട്ടാണ്’.

shortlink

Related Articles

Post Your Comments


Back to top button