CinemaGeneralLatest NewsMollywoodNEWS

വിവാഹത്തിനൊരുങ്ങി സീരിയൽ താരം അമല ഗിരീശന്‍

ബി ടെക് പൂര്‍ത്തിയാക്കിയെങ്കിലും അഭിനയത്തോടുള്ള ആഗ്രഹം കൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി അഭിനയ രംഗത്താണുള്ളത്

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമല ഗിരീശന്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയലിലെ നായിക കഥാപാത്രമായ കല്യാണിയായിട്ടാണ് താരം എത്തുന്നത്. ഇപ്പോഴിതാ വിജയകരമായി മുന്നോട്ട് പോവുന്ന സീരിയലിനെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചുമെല്ലാം പറയുകയാണ് താരം. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല ഈ കാര്യം പറയുന്നത്.

ബി ടെക് പൂര്‍ത്തിയാക്കിയെങ്കിലും അഭിനയത്തോടുള്ള ആഗ്രഹം കൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി അഭിനയ രംഗത്താണ് ഉള്ളതെന്ന് പറയുകയാണ് അമല. വളരെ യാദൃശ്ചികമായിട്ടാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തിയതെന്നും നടി പറയുന്നു. ചെമ്പരത്തിയിലേക്കുള്ള പരസ്യം കണ്ടാണ് ഫോട്ടോ അയച്ച് കൊടുത്തത്. സെലക്ട് ആവുകയായിരുന്നു. താന്‍ ശരിക്കും കല്യാണിയെ പോലെ ആണ്. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ ആഴം തന്നെയാണ് ഈ പരമ്പര തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത് അമല പറഞ്ഞു.

വിവാഹത്തെ കുറിച്ചും അഭിമുഖത്തിലൂടെ താരം പറഞ്ഞിരുന്നു. ആലോചനകള്‍ നടക്കുന്നുണ്ടെന്നും   ഈ വര്‍ഷം തന്നെ വിവാഹം നടത്തണമെന്നാണ് അച്ഛനും അമ്മയും പറയുന്നതെന്നും അമല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button