CinemaGeneralLatest NewsMollywoodNEWS

രണ്ടാഴ്ച്ച താടിവച്ച് അഭിനയിക്കണം, താടിയില്ലാതെ അഞ്ച് ദിവസം; 16 ലക്ഷം ഷെയ്നു നഷ്ടമാകുന്ന കരാറിൽ വികാരാധീനനായി താരം

സമവായ ചർച്ചയിലെ ധാരണകളുടെ വിശദാംശങ്ങൾ

ഷെയ്ൻ നി​ഗവുമായുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷനും അമ്മ സംഘടനുമായി നടന്ന സമവായ ചർച്ചയിലെ ധാരണകളുടെ വിശദാംശങ്ങൾ പുറത്ത്.

നഷ്ടപരിഹാരവും ഹെയർ സ്റ്റൈലുമെല്ലാം തന്നെയാണ് പ്രധാന വിഷയമായി വരുന്നത്. ഈ വരുന്ന മാർച്ച് 9 ന് മാർച്ച് ഒൻപതിന് ഷെയ്ൻ വെയിൽ സിനിമയുടെ ചിത്രീകരണത്തിനെത്തണം. മാർച്ച് 28 ശനിയാഴ്ചയ്ക്കകം ഈ ചിത്രത്തിലെ. താടിവച്ചുള്ള മുഴുവൻ രംഗങ്ങളും അഭിനയിച്ച് പൂർത്തിയാക്കണം. 20 ദിവസമാണ് വെയിൽ സിനിമയ്ക്കായി താടിവച്ച് ഷെയ്ൻ‌ അഭിനയിക്കേണ്ടത്.

കൂടാതെ ഈ വരുന്ന മാർച്ച് 31 മുതൽ ഏപ്രിൽ 13 വരെ 14 ദിവസം കുർബാനി സിനിമയിൽ താടിവച്ച് അഭിനയിക്കണം. പിന്നീടുള്ള 5 ദിവസം താടിയില്ലാതെയും ഈ സിനിമയിൽ അഭിനയിക്കണം. ഈ രണ്ട് സിനിമകളും പൂർത്തിയായ ശേഷം മാത്രമേ മറ്റ് . സിനിമകളിൽ പോകാവൂ.

കൂടാതെ നേരത്തെ മുതൽ നിലനിൽക്കുന്ന നഷ്ടപരിഹാരവും പ്രധാന വിഷയമായി, ഷെയ്ൻ വെയിൽ , കുർബാനി സിനിമകൾക്ക് നഷ്ടപരിഹാരമായി 16 ലക്ഷം രൂപ വീതം 32 ലക്ഷം രൂപ നൽകണം. വെയിൽ സിനിമയുടെ പ്രതിഫലത്തിന്റെ ബാക്കിയായി ഷെയ്നിന് നിർമാതാവ് ജോബി ജോർജ് നൽകാനുള്ള 16 ലക്ഷം രൂപ രൂപ നൽകേണ്ടതില്ല. കുർബാനി സിനിമയുടെ പ്രതിഫല ഇനത്തിൽ നിർമാതാവ് സുബൈർ നൽകേണ്ട തുകയിൽ 16 ലക്ഷം കുറച്ച് നൽകിയാൽ മതി , എന്നിങ്ങനെയാണ് കർശന ഉപാധികൾ വച്ചിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button