GeneralLatest NewsMollywood

ഫെയ്‌സ്ബുക് ബ്ലോക് ചെയ്തുകളഞ്ഞു, ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും; ശ്രീനിവാസന്‍

തന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും അതിലൂടെ താന്‍ പറയാത്ത പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് ഫെയ്ക്കന്‍മാര്‍ ജാഗ്രതൈ, ഒറിജിനല്‍ വന്നു' എന്ന ക്യാപ്ഷനോടെ ഒരു വീഡിയോ പങ്കുവച്ചാണ്

സാമൂഹിക വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ അറിയിക്കുന്ന താരമാണ് ശ്രീനിവാസന്‍. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുറന്നത്. തന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും അതിലൂടെ താന്‍ പറയാത്ത പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് ഫെയ്ക്കന്‍മാര്‍ ജാഗ്രതൈ, ഒറിജിനല്‍ വന്നു’ എന്ന ക്യാപ്ഷനോടെ ഒരു വീഡിയോ പങ്കുവച്ചാണ് ഔദ്യോഗിക അക്കൗണ്ട് തുറന്ന കാര്യം ശ്രീനിവാസന്‍ ആരാധകരെ അറിയിച്ചത്.

എന്നാല്‍ തന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക്‌ ബ്ലോക്ക് ചെയ്‌തെന്നും കുറച്ചധികം കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ഇപ്പോള്‍ അക്കൗണ്ട് തിരിച്ചു കിട്ടിയെന്നും പറഞ്ഞ് ശ്രീനിവാസന്‍ ചിരി പടര്‍ത്തുന്ന ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണിപ്പോള്‍. ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി താന്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുമെന്നും ശ്രീനിവാസന്‍ കുറിക്കുന്നു

ശ്രീനിവാസന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ? ഒറിജിനല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫെയ്‌സ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു!

അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫെയ്‌സ്ബുക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫെയ്ക്കന്‍മാരും ഫെയ്‌സ്ബുക്കും തമ്മില്‍ ഒരു അന്തര്‍ധാര സജീവമല്ലേ എന്നും ഞാന്‍ സംശയിക്കുന്നു.

എന്തായാലും മകന്‍ വിനീതിന്റെ സുഹൃത്തും, ഫെയ്‌സ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെന്‍ അതിസാഹസികമായി ഒരു യന്തിര മനുഷ്യന്‍ ആയി മാറുമായിരുന്ന എന്നെ യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു. ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും.

shortlink

Related Articles

Post Your Comments


Back to top button