CinemaGeneralLatest NewsMollywoodNEWS

മലയാളികളുടെ എക്കാലത്തെയും ഇഷ്ട‍‌​ഗാനങ്ങളിലൊന്നായ കണ്ണാം തുമ്പി പോരാമോ.. ഗാനത്തിന് പുതിയ ദൃശ്യാവിഷ്‌ക്കാരം ഒരുങ്ങുന്നു

ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ്

മലയാളികൾ കണ്ട എക്കാലത്തെയും വലിയ ഹിറ്റ് ഗാനത്തിന് പുതിയ ദൃശ്യാവിഷ്‌ക്കാരം ഒരുങ്ങുന്നു, 1988ല്‍ കമല്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍’. ചിത്രത്തിലെ ‘കണ്ണാം തുമ്പി പോരാമോ’ എന്ന ഗാനം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ്. ഔസേപ്പച്ചന്റെ സംഗീതത്തില്‍ കെഎസ് ചിത്ര ആലപിച്ച ഈ മനോഹര ഗാനത്തിന് പുതിയ ദൃശ്യാവിഷ്‌ക്കാരം ഒരുങ്ങുകയാണ്.

പ്രശസ്ത സംവിധായകരായ പ്രമോദ് പപ്പന്മാരാണ് ഇത്തവണ ഈ ഗാനം പുതിയകാല പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ചിത്രികരിച്ചിരിക്കുന്നത്.

ഗാനം ദുബായിലാണ് ഇത്തവണ ചിത്രികരിച്ചിരുക്കുന്നത്. ഹരിത ഹരീഷാണ് ഈ കവര്‍ സോങ് പാടിയിരിക്കുന്നത്, ഫ്രേയ മറിയവും അയാ മറിയവും അഭിനയിക്കുന്ന ഈ ഗാനം ഉടന്‍ തന്നെ റിലീസ് ചെയ്യും. സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാവും ഗാനം പുറത്തിറങ്ങുക, ഔസേപ്പച്ചന്‍ തന്നെയാണ് സംഗീത സംവിധായകന്‍.

shortlink

Related Articles

Post Your Comments


Back to top button