GeneralLatest NewsMollywood

‘ക്വിറ്റ് ഇന്ത്യ’ യുമായി അനൂപ് മേനോനും മുരളി ഗോപിയും രഞ്ജിത്തും

മലര്‍ സിനിമാസിന്റെ ബാനറില്‍ സഞ്ജിത വി എസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് 'ഇഷ്‌ക്' ഫെയിം അന്‍സാര്‍ ഷാ.

100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ രാഗേഷ് ഗോപന്റെ പുതിയ ചിത്രം വരുന്നു. ക്വിറ്റ് ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് നടന്‍ അനൂപ്‌ മേനോന്‍, ബൈജു സന്തോഷ്‌, സംവിധായകന്‍ രഞ്ജിത്, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവരാണ്.

രാഗേഷ് ഗോപന്റെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസ് ആണ്. സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, പാവാട, അണ്‍ര്‍വേള്‍ഡ് എന്നീ സിനിമകളുടെ രചയിതാവാണ് ഷിബിന്‍. ജയ്പൂരും കാലിഫോര്‍ണിയയും പ്രധാന ലൊക്കേഷനുകളായ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ മാസം പകുതിയോടെ തിരുവനന്തപുരത്ത് ആരംഭിക്കും.

മലര്‍ സിനിമാസിന്റെ ബാനറില്‍ സഞ്ജിത വി എസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ‘ഇഷ്‌ക്’ ഫെയിം അന്‍സാര്‍ ഷാ. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാല്‍. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ ടി അരുണ്‍കുമാര്‍. കല ബാബന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് നന്ദു, എഡിറ്റിംഗ് നൗഫല്‍, പരസ്യകല ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ കേശവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

shortlink

Related Articles

Post Your Comments


Back to top button