CinemaGeneralKollywoodLatest NewsNEWS

കലിപ്പ് ലുക്കിൽ കുഞ്ഞ് ഐറ; സോഷ്യൽ മീഡിയയിൽ തരം​ഗമായി സൂപ്പർ താരം യഷും മകളും; വൈറൽ ചിത്രം

ഇരുവരും തമ്മില്‍ നടക്കുന്നൊരു സംഭാഷണം പോലെയാണ് ചിത്രത്തിന് ക്യാപ്ഷന്‍

എല്ലാ ഭാഷകളിലും വൻ വിജയമായ, കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ നടനാണ് യഷ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റര്‍ രണ്ടിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകലോകം. അതിനിടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നതിലും യഷ് തത്പരനാണ്. ഇപ്പോഴിതാ മകള്‍ ആര്യയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടുള്ള യഷിന്റ പോസ്റ്റ് ശ്രദ്ധ നേടിയിരിക്കുകയാണ്.

സൂപ്പർ താരം യഷ് തന്റെ കുഞ്ഞു മകളുടെ തല മൊട്ട അടിച്ചിരിക്കുകയാണ്, ശേഷം ഇരുവരും തമ്മില്‍ നടക്കുന്നൊരു സംഭാഷണം പോലെയാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്, ഡാഡി ഇത് വേനല്‍ക്കാലമാണെന്ന് എനിക്ക് അറിയാം, പക്ഷെ ഇത് അതിന് വേണ്ടിയുള്ള ഹെയര്‍ കട്ട് അല്ലെന്ന് എനിക്ക് അറിയാമെന്ന് യഷിനോട് മകള്‍ പറയുന്നു, അത് സത്യമാണെന്ന് ഡാഡിയും സമ്മതിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button