CinemaGeneralHollywoodLatest NewsNEWS

ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വില്‍സണും കൊറോണ സ്ഥിരീകരിച്ചു

വൈറസ് ബാധയുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തുന്ന ആദ്യ ഹോളിവുഡ് താരമാണ് ഹാങ്ക്‌സ്.

പ്രശസ്ത ഹോളിവുഡ് നടൻ ടോം ​ഹാ​ങ്ക്സി​നും, ഭാ​ര്യ​യും ന​ടി​യു​മാ​യ റി​ത വി​ല്‍​സ​ണും കൊറോണ വൈറസ് ബാധയെന്ന് സ്ഥിരീകരണം. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണബാധയില്‍ നിരീക്ഷണത്തിലായിരുന്ന ഇവരുടെ പരിശോധനാഫലം പോസിറ്റീവാണന്ന് വ്യാഴാഴ്ച രാവിലെയാണ് ഹാങ്ക്‌സ് ട്വീറ്റ് ചെയ്തത്.

ഹാലോ, സുഹൃത്തുക്കളെ ഞാനും റീത്തയും ഓസ്ട്രലിയയില്‍ വയ്യാത്ത അവസ്ഥയിലാണ്, ഞങ്ങള്‍ക്ക് ക്ഷീണവും പനിയും ചിലയിടങ്ങളില്‍ വേദനയും തോന്നുന്നു. ലോകത്ത് എങ്ങും ചെയ്യുന്നതുപോലെ ഞങ്ങള്‍ കൊറോണ ടെസ്റ്റ് നടത്തി. അത് പൊസറ്റീവയാണ് കാണുന്നത്. ഞങ്ങള്‍ ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നുണ്ട്. ഞങ്ങള്‍ ആവശ്യമായ സമയം ഐസൊലേഷനില്‍ തന്നെ തുടരും. അപ്ഡേറ്റുകള്‍ ലോകത്തെ അറിയിക്കും, നിങ്ങളും ജാഗ്രതയോട ഇരിക്കുക- ടോം ഹാങ്ക്സിന്‍റെ സന്ദേശത്തിൽ പറയുന്നു.

വൈറസ് ബാധയുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തുന്ന ആദ്യ ഹോളിവുഡ് താരമാണ് ഹാങ്ക്‌സ്. ഹാങ്ക്‌സും റീത്തയും ഉള്‍പ്പെടെ ഓസ്‌ട്രേലിയയില്‍ 136 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button