CinemaGeneralLatest NewsMollywoodNEWS

സിനിമ സെറ്റിൽ നടൻ ഇന്ദ്രൻസിന് സർപ്രൈസ് പിറന്നാളാഘോഷം

അഗളിയിലുള്ള ലോക്കേഷനിലായിരുന്നു കേക്ക് മുറിച്ച് താരം പിറന്നാളാഘോഷിച്ചത്

പുതിയ സിനിമയുടെ സെറ്റിൽ 64ാം പിറന്നാള്‍ ആഘോഷിച്ച് നടൻ ഇന്ദ്രൻസ്. പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന ‘സ്റ്റേഷന്‍-5’ എന്ന ചിത്രത്തിന്റെ അഗളിയിലുള്ള ലോക്കേഷനിലായിരുന്നു കേക്ക് മുറിച്ച് താരം പിറന്നാളാഘോഷിച്ചത്. പ്രശാന്ത് കാനത്തൂരാണ് സ്റ്റേഷന്‍-5’ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരാണ് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. മാപ് ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന ‘സ്റ്റേഷന്‍-5’ ന്‍റെ തിരക്കഥയും ഛായാഗ്രഹണവും പ്രതാപ് നായരാണ് നിര്‍വഹിക്കുന്നത്. . ഇന്ദ്രന്‍സിനെ കൂടാതെ പ്രയാണ്‍, പ്രിയംവദ, അനൂപ് ചന്ദ്രന്‍, ഐ.എം.വിജയന്‍, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിനോദ് കോവൂര്‍, കണ്ണന്‍ പട്ടാമ്പി, ജ്യോതി ചന്ദ്രന്‍, ദിവ്യനീ, ശിവന്‍, കുഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button