CinemaGeneralLatest NewsMollywoodNEWS

മകളെ നെഞ്ചോട് ചേർത്ത് ദിവ്യാ ഉണ്ണി; സുന്ദരികുഞ്ഞെന്ന് സോഷ്യൽ മീഡിയ

മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ

മകളെ നെഞ്ചോട് ചേർത്ത് ദിവ്യാ ഉണ്ണി, തന്റെ കുഞ്ഞ് മകളോടൊപ്പമുള്ള ചിത്രമാണ് നടി ദിവ്യാ ഉണ്ണി പുറത്ത് വിട്ടത്, മകളെ നെഞ്ചോട് ചേര്‍ത്ത് പുഞ്ചിരിച്ചുകൊണ്ടുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്, ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു, ജനുവരി 14 നാണ് ദിവ്യയ്ക്ക് മകള്‍ ജനിച്ചത്, ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

സൂപ്പർ താരമായിരുന്ന നടി ദിവ്യാ ഉണ്ണിയുടെ വിവാഹം, 2018 ഫെബ്രുവരി മാസത്തിലായിരുന്നു , എന്‍ജിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്, 2017-ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്, ആദ്യ വിവാഹത്തില്‍ നടിക്ക് രണ്ട് മക്കളുണ്ട്, അര്‍ജുന്‍, മീനാക്ഷി എന്നാണ് ഇവരുടെ പേര്, രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്.

കുറച്ച് കാലം മുൻപ് വരെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി, നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന ഈ അഭിനേത്രി വ്യക്തി ജീവിതത്തിലെ ചില പ്രതിസന്ധികളെ ശക്തമായി നേരിട്ട് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍, നൃത്തവേദിയിലൂടെ താരം തന്റെ സാന്നിധ്യം ഇപ്പോഴും അറിയിക്കാറുണ്ട്, അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം.

https://www.instagram.com/p/B9uwQVppZAQ/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button