CinemaGeneralLatest NewsMollywoodNEWS

രജിത് കുമാറിനെ പിന്തുണച്ചതിന് സ്വകാര്യ ചാനലിൽ നിന്നും പുറത്താക്കി ; വെളിപ്പെടുത്തലുമായി നടന്‍ മനോജ് കുമാര്‍

താൻ കൂടി ഭാഗമായിരുന്ന ചാനൽ പരിപാടിയിൽ നിന്നും ചാനൽ അധികാരികൾ തന്നെ പുറത്താക്കിയതായാണ് മനോജ് കുമാർ പറയുന്നത്

ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ഡോ. രജിത് കുമാറിനെ പിന്തുണച്ചതിന് സ്വകാര്യ ചാനൽ തന്നെ ബാൻ ചെയ്തുവെന്ന് സീരിയൽ നടൻ മനോജ് കുമാർ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഈ  ഈ കാര്യം പറഞ്ഞത്. താൻ കൂടി ഭാഗമായിരുന്ന ചാനൽ പരിപാടിയിൽ നിന്നും ചാനൽ അധികാരികൾ തന്നെ പുറത്താക്കിയതായാണ് മനോജ് കുമാർ പറയുന്നത്.താൻ ചാനലിനെയല്ല കുറ്റം പറഞ്ഞതെന്നും രജിത്തിനോട് അപമര്യാദയായും ക്രൂരമായും പെരുമാറുന്ന ബിഗ് ബോസിലെ ചില മത്സരാർത്ഥികളുടെ പ്രവർത്തികളെയാണെന്നും മനോജ് കുമാർ പറയുന്നു.

രജിത്തിനെ പുറത്താക്കിയ എപ്പിസോഡിൽ തങ്ങളെല്ലാവരും വല്ലാത്തൊരു മനസികാവസ്ഥയിലായിരുന്നു. രേഷ്മ ഒട്ടും മയമില്ലാത്ത രീതിയിലാണ് അദ്ദേഹത്തോട് പെരുമാറിയതെന്നും മനോജ് പറയുന്നു. . ആ ചാനൽ താനിനി കാണില്ല എന്ന് പറഞ്ഞത് മിനിസ്ക്രീൻ ആക്ടർ എന്ന നിലയിൽ താൻ ചെയ്ത തെറ്റാണെന്നും മനോജ് വ്യക്തമാക്കി.ഇക്കാര്യം പരാമർശിച്ചുകൊണ്ട് രണ്ട് ഫേസ്ബുക്ക് ലൈവ് വീഡിയോകൾ അദ്ദേഹം പോസ്റ്റ് ചെയ്തത്. ആദ്യ വീഡിയോയുടെ ആദ്യഭാഗത്തിൽ കൊറോണ വൈറസ് രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും സംസാരിച്ച ശേഷം 11 മിനിറ്റ് 21 സെക്കൻഡ് ആകുമ്പോഴാണ് ചാനൽ തന്നെ ബാൻ ചെയ്ത കാര്യം മനോജ് കുമാർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button