CinemaGeneralLatest NewsMollywoodNEWSUncategorized

വിമാനത്താവളത്തിൽ നടന്ന ആൾക്കൂട്ട സ്വീകരണം; ഡോ.രജിത് കുമാർ കസ്റ്റഡിയില്‍

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയ രജിത്തിനെ സ്വീകരിക്കാൻ നൂറോളം പേരാണ് എയർപോർട്ടിൽ എത്തിയത്.

കൊറാണയുടെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ ജാഗ്രതാനിർദേശങ്ങൾ മറികടന്ന് നിയമലംഘനം നടത്തിയ സംഭവത്തിൽ ഡോ. രജിത് കുമാർ കസ്റ്റഡിയിൽ. ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് പൊലീസ് രജിത് കുമാറിനെ പിടികൂടിയത്. ഇന്നു തന്നെ നെടുമ്പാശേരി പൊലീസിന് രജിത്തിനെ കൈമാറും.

രജിത് കുമാറിനു സ്വീകരണം നൽകാൻ, വിലക്ക് ലംഘിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ സംഭവത്തിൽ 13 പേരെ ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയ രജിത്തിനെ സ്വീകരിക്കാൻ നൂറോളം പേരാണ് എയർപോർട്ടിൽ എത്തിയത്.
ജാഗ്രതാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ഞായറാഴ്ച രാത്രി വന്‍സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രജിത് കുമാറിന് സ്വീകരണം നല്‍കാനെത്തിയത്. സന്ദർശകവിലക്ക് ഉള്ള എയർപോർട്ടിൽ നിയമം തെറ്റിച്ചുകൊണ്ട് രജിത്തിന്റെ ആരാധകർ നടത്തിയ സ്വീകരണപരിപാടി ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവത്തിൽ കടുത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button