CinemaGeneralHollywoodLatest NewsNEWS

‘എന്നില്‍ രോഗം ഉണ്ടെങ്കില്‍ അത് അവരിലേക്ക് പകരാന്‍ പാടില്ല’; കൊറോണ വൈറസ് ബാധയെക്കുറിച്ച് പോപ് താരം ലേഡി ഗാഗ

എനിക്ക് എന്റെ മാതാപിതാക്കളെയും മുത്തശ്ശനെയും മുത്തശ്ശിയെയും കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഔദ്യോഗികമായതും അല്ലാത്തതുമായ പരിപാടികള്‍ മാറ്റിവെച്ചിരിക്കുകയാണ് പോപ് താരം ലേഡി ഗാഗ. കുടുംബാംഗങ്ങള്‍ക്കൊപ്പം ഈ ആഴ്ച ചിലവഴിക്കാനായിരുന്നു ലേഡി ഗാഗയുടെ പദ്ധതി. എന്നാല്‍ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനത്തില്‍ നിന്നും ലേഡി ഗാഗ പിന്മാറിയിരിക്കുകയാണ്. എല്ലാവരില്‍ നിന്നും മാറി വീട്ടില്‍ ഒതുങ്ങിക്കൂടുകയാണെന്നും കൊറോണ വൈറസിനെക്കുറിച്ച് ആരോഗ്യ മേഖലയിലെ ചില പ്രമുഖരുമായി സംസാരിച്ചിരുന്നെന്നും താരം വ്യക്തമാക്കി. അവരുടെ നിര്‍ദേശപ്രകാരം സ്വയം ക്വാറന്റീനില്‍ കഴിയുകയാണെന്നും ലേഡി ഗാഗ സമൂഹമാധ്യമത്തില്‍ കുറിച്ചു.

 

കുറിപ്പിന്റെ പൂര്‍ണ രൂപം…………………………….

‘കൊറോണ വൈറസ് ബാധയെക്കുറിച്ച് ഞാന്‍ ചില ഡോക്ടര്‍മാരോടും ശാസ്ത്രജ്ഞരോടും സംസാരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അതിനെ മറികടക്കുക എന്നത് അത്ര എളുപ്പമല്ല. സ്വയം ഒഴിഞ്ഞു നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ഉചിതവും പ്രായോഗികവുമായ കാര്യം. ആരോഗ്യസുരക്ഷയ്ക്ക് അതാണ് അത്യാവശ്യം. വയോധികരുമായി പുറത്തു പോകുന്നതും തുറസ്സായ സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒഴിവാക്കണം.

എനിക്ക് എന്റെ മാതാപിതാക്കളെയും മുത്തശ്ശനെയും മുത്തശ്ശിയെയും കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത് എന്നു തോന്നി. കാരണം അഥവാ, എന്നില്‍ രോഗം ഉണ്ടെങ്കില്‍ അത് അവരിലേക്ക് പകരാന്‍ പാടില്ല. അതുകൊണ്ട് എല്ലാവരില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

shortlink

Related Articles

Post Your Comments


Back to top button