CinemaGeneralLatest NewsMollywoodNEWS

ആര്യയുടെ ജാന്‍ നടൻ ശ്രീകാന്ത് മുരളിയോ ; താരത്തിന് നേരെ സൈബര്‍ ആക്രമണം

പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും ആര്യ ജാനിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല

ബഡായ് ബംഗ്ലാവിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ആര്യ. എന്നാൽ ബിഗ് ബോസിലെത്തിയതോട് ആര്യയുടെ ആരാധക പിന്തുണ കുറയുകയാണ് ചെയ്തത്. ഷോയിൽ  തന്റെ അച്ഛന്‍ മരിച്ച കഥ അടക്കം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെ കുറിച്ചുമെല്ലാം മത്സരാര്‍ഥികള്‍ക്ക് മുന്‍പില്‍ ആര്യ പറഞ്ഞിരുന്നു. ഒപ്പം തനിക്കൊരു പ്രണയമുണ്ടെന്നും അദ്ദേഹത്തെ ജാന്‍ എന്ന് വിളിക്കാമെന്നും സൂചിപ്പിച്ചു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അത് ആരാണെന്ന് പറയാമെന്നായിരുന്നു നടി പറഞ്ഞത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ആര്യയുടെ ജാന്‍ എന്ന പേരിൽ ഒരാളെ കണ്ടെത്തിയിരിക്കുകയാണ്.

പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും ആര്യ ജാനിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ഇതോടെ ആര്യയുടെ ജാന്‍ ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍. അതിനിടെ നടന്‍ ശ്രീകാന്ത് മുരളിയാണ് ആര്യയുടെ ജാന്‍ എന്ന് ചിലര്‍ പറയുന്നു. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണോ ആര്യയുടെ ജാന്‍ എന്ന് ചോദിച്ച് താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ അക്രമണം നടക്കുകയാണ്.

ശ്രീകാന്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടൊരു ചിത്രമായിരുന്നു ഇതിന് കാരണമായി മാറിയതും. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെ ‘ഇന്ത്യന്‍ സിനിമയുടെ ജാനും ഞാനും’ എന്ന ക്യാപ്ഷന്‍ കൊടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ആര്യ പറഞ്ഞിരുന്നത് പോലെ ജാന്‍ എന്നൊരു വാക്ക് വന്നതോടെയാണ് ശ്രീകാന്തിനെതിരെ സോഷ്യൽ മീഡിയ അക്രമണം നടന്നത്.

മാത്രമല്ല ബിഗ് ബോസിലേക്ക് മോഹന്‍ലാല്‍ വന്ന അതേ വേഷത്തിലായിരുന്നു ചിത്രത്തിലും ഉണ്ടായിരുന്നത്. അങ്ങനെയാണെങ്കില്‍ അവിടെ ശ്രീകാന്തും ഉണ്ടായിരുന്നെന്ന നിഗമനത്തില്‍ പലരുമെത്തി. അപ്പോള്‍ നിങ്ങളാണോ ആര്യയുടെ ജാന്‍?, ഇതാണല്ലേ ആ ജാന്‍, തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു കമന്റിലൂടെ വന്ന് കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെതിരെയുള്ള കമന്റുകളും ആര്യയയെ കളിയാക്കിയുള്ള പോസ്റ്റുകളുമെല്ലാം ഇതിന് താഴെ വരുന്നുണ്ട്. ഇക്കാര്യത്തില്‍ താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button