CinemaGeneralLatest NewsMollywoodNEWS

ജനതാ കര്‍ഫ്യൂവിന് വൻ പിന്തുണയേകി താരങ്ങളും; ‘ഞാന്‍ വീട്ടിലിരിക്കുകയാണ്..നിങ്ങളോയെന്ന ദുൽഖറിന്റെ ട്വീറ്റ് ആഘോഷമാക്കി സോഷ്യൽമീഡിയ

നമ്മള്‍ക്കെല്ലാവര്‍ക്കും നമ്മുടെ ആരോഗ്യസേനയ്ക്കായി കൈയടിക്കാം

രാജ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാനും, ”എന്റെ രാജ്യത്തിനും കുടുംബത്തിനും വേണ്ടി ഞാന്‍ വീട്ടിലിരിക്കുകയാണ്” എന്ന പ്ലക്കാര്‍ഡുമായാണ് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, വൈകീട്ട് 5 മണിക്ക് ആരോഗ്യ സേനക്കായി കൈയ്യടിക്കാം എന്നും താരം പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഫെയ്സ്ബുക്കിൽ താരം, ഇന്ന് ഞാന്‍ വീട്ടിലിരിക്കുകയാണ്, നിങ്ങളും അങ്ങനെ തന്നെയെന്ന് വിശ്വസിക്കുന്നു, കൊറോണ വൈറസ് പടരുന്നത് തടയുന്നതിനും പ്രതിരോധിക്കാനുമായി ലോകത്തെമ്പാടുമുള്ളവരെ ഒന്നിപ്പിക്കുന്ന രീതിയിലുള്ള മികച്ചൊരു ഉദ്ദ്യമമായിട്ടാണ് ഇന്ന് ഞാന്‍ ജനതാ കര്‍ഫ്യുവിനെ കാണുന്നതെന്നും താരം വ്യക്തമാക്കുന്നു.

കൂടാതെ കരസേന, നാവികസേന, വ്യോമസേന തുടങ്ങിയവരില്‍ നിന്നും ഒട്ടും പിന്നില്ലല്ല നമ്മുടെ ആരോഗ്യ സേന, ഇന്ന് വൈകീട്ട് 5 മണിക്ക് നമ്മള്‍ക്കെല്ലാവര്‍ക്കും നമ്മുടെ ആരോഗ്യസേനയ്ക്കായി കൈയടിക്കാം.

വൻ ജനപിന്തുണയുള്ള ദുൽഖറിന്റെ , ട്വീറ്റ് ആഘോഷമാക്കുകയാണ് സോഷ്യൽമീഡിയ, വളരെ മികച്ച മാതൃകയെന്നാണ് ആരാധകർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button