CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ‘ജോണി വാക്കര്‍ 2’, കഥയൊക്കെ റെഡിയാണ്, സെറ്റ് ആണ് പക്ഷേ..: വെളിപ്പെടുത്തലുമായി ജയരാജ്

കൊച്ചി: മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ജയരാജ്. തന്‍റെ ഹിറ്റ് ചിത്രങ്ങളായ ഹൈവേയുടെയും ജോണി വാക്കറിന്‍റെയും രണ്ടാം ഭാ​ഗം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ, ‘ഹൈവേ 2’ എന്ന പേരിൽ ഒരു ചിത്രം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അതിനെകുറിച്ചുള്ള പുതിയ വാർത്തകൾ ഒന്നും പുറത്തുവന്നിരുന്നില്ല.

ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ തന്റെ ആ രണ്ടുസിനിമകളും സംഭവിക്കാത്തതിന് പിന്നിലെ കാരണം തുറന്ന് പറയുകയാണ് ജയരാജ്. സ്റ്റൈലിഷ് ചിത്രങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ജയരാജ്.

ജയരാജിന്റെ വാക്കുകൾ ഇങ്ങനെ;

സി.ഐ.ഡി പരമ്പരയിലെ നടന്‍ ദിനേശ് അന്തരിച്ചു

‘ഞാനും അത് ആലോചിക്കുന്നുണ്ട്. റിയലിസ്റ്റിക്ക് സിനിമകൾ ചെയ്ത് എനിക്ക് ബോറടിച്ചു. ഇനിയങ്ങോട്ട് സ്റ്റൈലിഷ് സിനിമകൾ ചെയ്യാൻ ശ്രമിക്കണം. ‘ഹൈവേ 2′ ചെയ്യാന്‍ വേണ്ടി എല്ലാം ഒരുക്കി വന്നിരുന്നു. അതിന് വേണ്ടി കാസ്റ്റിം​ഗ് കോള്‍ പോലും ചെയ്തു. പക്ഷേ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ചു.

ജോണി വാക്കര്‍ 2 ചെയ്യാന്‍വേണ്ടി മമ്മൂക്കയോടും പറഞ്ഞു, ദുല്‍ഖറിനോടും പറഞ്ഞു. അതിന്‍റെ കഥയൊക്കെ റെഡിയാണ്, സെറ്റ് ആണ്. അത് വന്നാൽ ഉറപ്പായിട്ടും ഹിറ്റ് ആകുമെന്നും നമുക്ക് അറിയാം. കാരണം ആ തരത്തിലാണ് അതിനെ പ്ലേസ് ചെയ്തിരിക്കുന്നത്. പക്ഷേ അവര്‍ക്ക് രണ്ടാള്‍ക്കും അത്ര താല്‍പര്യമില്ല. അതുകൊണ്ട് തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഉപേക്ഷിച്ചിട്ടില്ല,’

shortlink

Related Articles

Post Your Comments


Back to top button