GeneralLatest NewsMollywoodShort Films

കൊറോണക്കാലത്ത് വാട്സാപ്പ് വിവാഹനിശ്ചയം; താരങ്ങളായി സഞ്ജു ശിവറാം, രാജീവ് പിള്ള

വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തമ്മില്‍ അകലം പാലിക്കാനും വീട്ടിലിരിക്കാനും ആഘോഷങ്ങള്‍ ഒഴിവാക്കാനും രാജ്യം മുഴുവന്‍ ആവശ്യപ്പെടുകയാണ്.

കൊറോണ ഭീതിയിലാണ് ലോകം. മാര്‍ച്ചു 31വരെ യാതൊരു വിധ പൊതു പരിപാടികളും നടത്താന്‍ പാടില്ലെന്ന കര്‍ശന ഉത്തരവാണ് കേരളത്തില്‍. വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തമ്മില്‍ അകലം പാലിക്കാനും വീട്ടിലിരിക്കാനും ആഘോഷങ്ങള്‍ ഒഴിവാക്കാനും രാജ്യം മുഴുവന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ ഇതിനു ആവശ്യമായ പരിഗണന നല്‍കാത്ത കാഴ്ചകളും കേരളത്തില്‍ കാണുന്നുണ്ട്. ഈയവസരത്തില്‍ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് വിവാഹവും വിവാഹനിശ്ചയവുമെല്ലാം എങ്ങനെ നടത്താം എന്നതിന്‍റെ ഉദാഹരണമാകുകയാണ് ഈ കൊച്ചു വീഡിയോ. യുവ താരങ്ങളായ സഞ്ജു ശിവറാം, രാജീവ് പിള്ള എന്നിവരാണ് ഇതില്‍ വേഷമിട്ടിരിക്കുന്നത്.

https://www.facebook.com/100008159107988/videos/2593539990927946/

shortlink

Related Articles

Post Your Comments


Back to top button