GeneralHollywoodLatest News

പൊതുശുചിമുറിയിലെ ക്ലോസറ്റ് നക്കുന്ന വിഡിയോ; ടിക് ടോക് താരത്തിന് കോവിഡ്

ആശുപത്രി കിടക്കയില്‍നിന്നും ലാര്‍സ് തന്നെയാണ് രോഗ വിവരം വെളിപ്പെടുത്തിയത്.

സമൂഹമാധ്യമ ചലഞ്ചുകള്‍ പലപ്പോഴും വൈറല്‍ ആകാറുണ്ട്. ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തിലാണ്. എന്നാല്‍ ഈ അവസരത്തില്‍ കൊറോണ ചലഞ്ച് പലരും പങ്കുവച്ചിരുന്നു. പൊതുശുചിമുറിയിലെ ക്ലോസറ്റ് നക്കുന്ന വിഡിയോ പങ്കുവച്ച ടിക് ടോക് താരത്തിന് കോവിഡ് രോഗബാധ. ടിക് ടോക് താരമായ ലാര്‍സിനാണ് (21) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആശുപത്രി കിടക്കയില്‍നിന്നും ലാര്‍സ് തന്നെയാണ് രോഗ വിവരം വെളിപ്പെടുത്തിയത്.

ബെവര്‍ലി ഹില്‍സ് സ്വദേശിയായ ലാര്‍സ് രോഗവിവരം അറിയിച്ച്‌ ട്വീറ്റ് ചെയ്തതിന് പിന്നാലെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഗേഷോന്‍മെന്‍ഡിസ് എന്ന പേരിലറിയപ്പെടുന്ന ലാര്‍സ്, രണ്ടു ദിവസം മുമ്ബാണ് കൊറോണ ചലഞ്ച് വിഡിയോ പങ്കുവച്ചത്. ഒരു പൊതുശുചിമുറിയിലെ ക്ലോസറ്റ് നക്കുന്ന വിഡിയോ ആണ് ചലഞ്ചിന്റെ ഭാഗമായി ഇയാള്‍ പോസ്റ്റ് ചെയ്തത്. ചലഞ്ചിലൂടെയാണോ ലാര്‍സിന് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments


Back to top button