CinemaGeneralLatest NewsMollywoodNEWS

‘വിവേകബുദ്ധിയില്ലേ, കൊറോണ വൈറസ് മൂലം ആളുകൾ മരിച്ചു വീഴുമ്പോഴാണോ ഫോട്ടോഷൂട്ട് നടത്തുന്നത്; ബിഗ് ബോസ് താരം രേഷ്മയ്ക്കെതിരെ സോഷ്യൽ മീഡിയ

ആദ്യമൊക്കെ ഇതിനെ താരത്തിൻ്റെ ആരാധകരും സുഹൃത്തുക്കളുമൊക്കെ പ്രോത്സാഹിപ്പിക്കുകയായിരുന്നു

ബിഗ്ബോസ് സീസൺ ടുവിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രേഷ്മ നായർ. മോഡലിങ് രംഗത്ത് നിന്നാണ് രേഷ്മ ബിഗ് ബോസ് ഷോയിലെത്തുന്നത്. എലിമിനേഷനിലൂടെ ഷോയിൽ നിന്നും പുറത്തായ രേഷ്‌മ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഇപ്പോഴിതാ തൻ്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ആദ്യമൊക്കെ ഇതിനെ താരത്തിൻ്റെ ആരാധകരും സുഹൃത്തുക്കളുമൊക്കെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാൽ ചിത്രങ്ങൾ പങ്കുവെക്കാനാരംഭിച്ച താരം നിരന്തരം സോഷ്യൽ മീഡിയയിൽ തൻ്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ താരത്തിന്റെ ഈ പ്രവർത്തി ചിലരെ ചൊടിപ്പിച്ചിരിക്കുകയാണ്. കൊറോണ ബാധിച്ച് ഇന്നലെ കേരളത്തിൽ ഒരാൾ മരിക്കുക കൂടി ചെയ്തതോടെ താരത്തിൻ്റെ ഈ വിനോദ പ്രവൃത്തി മറ്റുള്ളവരെ ചൊടിപ്പിച്ചിരിക്കുന്നത്. ‘കൊറോണ വന്ന് ആളുകൾ മരിച്ചു വീഴുമ്പോഴാണോ ഫോട്ടോഷൂട്ട്; വിവേകബുദ്ധിയില്ലേ’ എന്നാണ് ചിലർ ചിത്രത്തിന് കമൻ്റായി കുറിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ബൈപോളാർ മസ്താനി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ്
രേഷ്മ തൻ്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button