Latest NewsMollywoodMovie Gossips

മലയാളത്തിന്റെ പ്രിയനടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു!!

പ്രമുഖ വ്യവസായിയുമായ ഉള്ള കീര്‍ത്തി സുരേഷിന്റെ വിവാഹം ഉടനുണ്ടാകുമെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്.

തെന്നിന്ത്യയുടെ പ്രിയ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷിന്റേയും മകളാണ് നടി കീര്‍ത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ കീര്‍ത്തി സുരേഷ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. കീര്‍ത്തിയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

പ്രമുഖ വ്യവസായിയുമായ ഉള്ള കീര്‍ത്തി സുരേഷിന്റെ വിവാഹം ഉടനുണ്ടാകുമെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. അച്ഛന്‍ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന് താരം സമ്മതം മൂളുകയായിരുന്നു. വരനെ കുറിച്ചും വിവാഹ തീയതിയെ കുറിച്ചും ഉടന്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്.

രജനികാന്ത് ചിത്രമായ അണ്ണാത്തെയിലാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നയന്‍താര, മീന, ഖുശ്ബു തുടങ്ങിയ നായികമാര്‍ ഒത്തുചേരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്

shortlink

Related Articles

Post Your Comments


Back to top button