BollywoodCinemaGeneralLatest NewsNEWS

ബോട്ടില്‍ സ്‌ക്വാറ്റ് ചലഞ്ചുമായി പ്രീതി സിന്റ; കുച്ചിപ്പുടിയാണോയെന്ന് സോഷ്യൽ മീഡിയ

തലയില്‍ ബോട്ടില്‍ വച്ച് എക്‌സൈസ് ചെയ്യുന്ന വീഡിയോ

ഇന്ന് ലോകം മുഴുവന്‍ കോവിഡ് 19 പ്രതിസന്ധിയില്‍ തുടരവെ രാജ്യം ലോക്ഡൗണിലാണ്, ജനങ്ങള്‍ മുഴുവനും ഐസൊലേഷനില്‍ സ്വന്തം വീടുകളില്‍ കഴിയുകയാണ്,, ഇതിനിടെ ബോട്ടില്‍ സ്‌ക്വാറ്റ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് പ്രീതി സിന്റ,, തലയില്‍ ബോട്ടില്‍ വച്ച് എക്‌സൈസ് ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ ബോളിവുഡിലെ താരങ്ങളെയും പ്രീതി ചലഞ്ച് ഏറ്റെടുക്കാനായി നോമിനേറ്റ് ചെയ്തിട്ടുണ്ട്,, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, ഹൃത്വിക് റോഷന്‍, കരണ്‍ ജോഹര്‍, വിരാട് കോലി എന്നീ താരങ്ങളെയാണ് പ്രീത നോമിനേറ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ഇത് കുച്ചിപ്പുടിയുടെ മറ്റൊരു വേര്‍ഷനാണ്, ഞങ്ങള്‍ക്കും ഏറ്റെടുക്കാമോ എന്നുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വീഡിയോക്ക് ലഭിക്കുന്നത്.

https://www.instagram.com/p/B-odO1LHYwO/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button