CinemaGeneralKollywoodLatest NewsNEWS

ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; സഹായ അഭ്യർഥനയുമായി സൂപ്പർ താരം ഖുശ്ബു ഇൻസ്റ്റയിൽ

ലോഗിന്‍ ചെയ്യാനോ പാസ്വേഡ് മാറ്റാനോ കഴിയുന്നില്ല

തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍,,
ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഖുശ്ബു ആരാധകരുമായി പങ്കുവച്ചത്.,, ഈ പ്രശ്‌നം എങ്ങനെ പരിഹാരിക്കാമെന്ന് പറഞ്ഞു തരാമോ എന്നും ആരാധകരോട് ഖുശ്ബു ചോദിക്കുന്നുണ്ട്.

എനിക്ക് ”ട്വിറ്ററില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചു, മൂന്ന് വ്യത്യസ്ത തരത്തില്‍ ലോഗിന് ചെയ്യാന്‍ ശ്രമിച്ചിരുന്നതിനാല്‍ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി തോന്നുന്നു,, കഴിഞ്ഞ 48 മണിക്കൂറായി എനിക്ക് ലോഗിന്‍ ചെയ്യാനോ പാസ്വേഡ് മാറ്റാനോ കഴിയുന്നില്ല,, എന്റെ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സാധ്യതയുണ്ടെന്ന് ട്വിറ്റര്‍ പറയുന്നു.

https://www.instagram.com/p/B-oVIt-AKO-/?utm_source=ig_web_copy_link

ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വ്യക്തതയില്ല,, പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് ആര്‍ക്കെങ്കിലും എന്നെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ നന്നായിരിക്കും,, ആദ്യമേ നന്ദി പറയുന്നു. വീട്ടില്‍ നില്‍ക്കൂ… സുരക്ഷിതമായി തുടരൂ” എന്നാണ് ഖുശ്ബു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

താരത്തിന് നിരവധി ആശയങ്ങളും ആരാധകര്‍ നല്‍കുന്നുണ്ട്, 1.3 മില്യണ്‍ ആരാധകരാണ് ഖുശ്ബുവിന് ട്വിറ്ററിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button