CinemaGeneralLatest NewsMollywoodNEWS

സോമദാസിനെ അറബ് സംഗീതജ്ഞന്‍ സാദ് ലം ജാറെദിനോട് ഉപമിച്ച് ബിഗ് ബോസ് താരം ആർ ജെ രഘു

ചെറിയ സംഗീത ആല്‍ബങ്ങളില്‍ പാടി സാദ് മൊറോക്കോയിലെ ആസ്വാദകാ ഹൃദയങ്ങള്‍ കീഴടക്കി തുടങ്ങി

ബിഗ് ബോസിലെ ഓരോ താരങ്ങളെയും ഓരോ പ്രശസ്‌തരായ താരങ്ങളുമായി ഉപമിച്ചിരിക്കുകയാണ് ആർ ജെ രഘു. ഓരോ ദിവസവും ഓരോ മത്സരാര്‍ഥിയെ കുറിച്ചാണ് പറയാറുള്ളത്. ഇത്തവണ ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സോമദാസ്. താരം ബിഗ് ബോസ് സീസൺ രണ്ടിലും മത്സരാര്‍ഥിയായി എത്തിയിരുന്നു. ബിഗ് ബോസിലേക്ക് ആദ്യം തന്നെ എത്തിയ സോമദാസ് വളരെ കുറച്ച് ദിവസം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിഗ് ബോസിന്റെ നിര്‍ദ്ദേശ പ്രകാരം സോമദാസ് പുറത്തേക്ക് പോവുകയായിരുന്നു.

കുറിപ്പിന്റെ പൂർണരൂപം…………………………………

ബിഗ് ബോസിലെ സോമദാസ് – സാദ് ലം ജാറെദ് (മൊറോക്കന്‍ സംഗീതജ്ഞന്‍). മൊറോക്കന്‍ തലസ്ഥാനമായ റബാത്തില്‍ നിന്നും കാസാബ്ലാങ്കയിലേക്ക് 83 കിലോമീറ്റര്‍, സംഗീതജ്ഞനായ അച്ഛനൊപ്പം അറബ് ലോകത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലേക്കു ‘സാദ്’ കാലെടുത്തുവെക്കുമ്പോള്‍ പ്രായം 17 . കാസാബ്ലാങ്കയിലെ കിംഗ്‌സൊ ഓഡിറ്റോറിയത്തിന്റെ ഇടനാഴികളില്‍ സാദ് അന്ന് പാടി നിര്‍ത്തിയ അറബിക് വരികളുടെ ഈണത്തിനൊപ്പം രണ്ടാം സ്ഥാനം ലഭിച്ചപ്പോള്‍ വീണ കണ്ണീരിന്റെ പാടുകളും ഉണ്ട്.

സംഗീതജ്ഞാനം കൂടുതല്‍ ഉള്ള കുടുംബമാണെകിലും ഉപജീവനത്തിനായി മറ്റു ജോലികള്‍ ചെയ്യേണ്ടി വന്ന സാദിന്റെ രക്ഷിതാക്കള്‍ക്ക് മകന് ആഗ്രഹമുള്ള സംഗീത ഉപകരണങ്ങള്‍ വാങ്ങാന്‍ പോലും പറ്റിയിരുന്നില്ല. റിയാലിറ്റി ഷോയിലെ രണ്ടാം സ്ഥാനം സാദിനെ ‘റബാത്തിലേ’ കുഞ്ഞു ഹീറോ ആക്കി. കല്ല്യാണ വിരുന്നുകളിലും, പരസ്യ പ്രചാരണത്തിനും സാദ് നിറഞ്ഞാടി.

ചെറിയ സംഗീത ആല്‍ബങ്ങളില്‍ പാടി സാദ് മൊറോക്കോയിലെ ആസ്വാദകാ ഹൃദയങ്ങള്‍ കീഴടക്കി തുടങ്ങി . 2011 ഇല്‍ ‘സാദ് ലം ജാറെദ്’ ‘വാദീനി’ എന്ന പേരില്‍ ആദ്യ വീഡിയോ ആല്‍ബം റിലീസ് ആകുന്നു. സാദ് അറബ് ലോകത്തെ സൂപ്പര്‍ സിങ്ങര്‍ ആയി മാറി . പ്രശസ്തിയിലേക്ക് കുതിക്കുമ്പോഴും വിവാദങ്ങള്‍ സാദിന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു.

തകരാത്ത മനസുമായി വിവാദങ്ങളെ സാദ് ഇന്നും നേരിടുന്നു. എന്നാല്‍ റിയാലിറ്റി ഷോയിലൂടെ അറബ് മനസുകള്‍ മാത്രമല്ല ലോകത്തെ സംഗീത പ്രേമികള്‍ക്കിടയിലെ അനിഷേധ്യ സാന്നിധ്യമായി ‘സാദ് ലം ജാറെദ്’ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയ ശബ്ദമായ സോമദാസിനും പുതിയ വിഹായസുകളില്‍ പാറി പറക്കാനാകട്ടെ.

shortlink

Related Articles

Post Your Comments


Back to top button