GeneralLatest NewsWorld Cinemas

ഭര്‍ത്താവിന്റെ 42-ാം പിറന്നാള്‍; വിരുന്ന് സംഘടിപ്പിച്ച നടി അറസ്റ്റില്‍

കുടുംബാ​ഗങ്ങള്‍ മാത്രമാണ് വിരുന്നില്‍ പങ്കെടുത്തത് എന്നതായിരുന്നു ഫങ്കെയുടെ വിശദീകരണം. എന്നാല്‍ വിരുന്നിന്റെ ദൃശ്യങ്ങളില്‍ നിന്ന് കുടുംബത്തിന് പുറത്ത് നിന്നുള്ളവരും പങ്കെടുത്തുവെന്ന് പോലീസ്

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ ലോകം മുഴുവന്‍ പരിഭ്രാന്തരായിരിക്കുന്ന സാഹചര്യമാണ്. ഓരോ രാജ്യവും അതേവ സുരക്ഷാ മാര്‍ഗ്ഗങ്ങളിലൂടെ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ നടപടികള്‍ കൈക്കൊള്ളുകയാണ്. സാമൂഹിക അകലമാണ് ഇതില്‍ പ്രധാനം. പല രാജ്യത്തിലും ആഘോഷങ്ങളും ചടങ്ങുകളും മാറ്റി വച്ച് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വിരുന്ന് സംഘടിപ്പിച്ച നൈജീരിയന്‍ നടി ഫങ്കെ അങ്കിന്‍ഡലെയേ അറസ്റ്റില്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ഫങ്കെ. കൊറോണയെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച്‌ ഒരു വീഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍വൈറലാവുകയും നിരവധിപേര്‍ താരത്തിനു അഭിനന്ദിനവുമായി എത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഭര്‍ത്താവിന്റെ 42-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരു വലിയ വിരുന്ന് നടി സംഘടിപ്പിച്ചത്. വിരുന്നില്‍ ആളുകള്‍ കൂടി ചേര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോയും വൈറലായി. ഇതോടെയാണ് നടിയെ പോലീസ് അറസ്റ്റ് ചെയ്തത്.

നൈജീരിയന്‍ ഗായിക നെയ്ര മാര്‍ലി ഉള്‍പ്പെടെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെയും പോലീസ് അറസ്റ്റ് ചെയ്തു. കുടുംബാ​ഗങ്ങള്‍ മാത്രമാണ് വിരുന്നില്‍ പങ്കെടുത്തത് എന്നതായിരുന്നു ഫങ്കെയുടെ വിശദീകരണം. എന്നാല്‍ വിരുന്നിന്റെ ദൃശ്യങ്ങളില്‍ നിന്ന് കുടുംബത്തിന് പുറത്ത് നിന്നുള്ളവരും പങ്കെടുത്തുവെന്ന് പോലീസിന് മനസ്സിലായതോടെയായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button