GeneralLatest NewsNEWSTollywoodWOODs

യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ തെന്നിന്ത്യൻ നടൻ: തെളിവുകള്‍ പുറത്ത്, അറസ്റ്റ്

യുവതിയുടെ ഫോണടക്കം പരിശോധിച്ച പോലീസ് നടനെതിരെ തെളിവുകള്‍ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കാമുകിയുടെ മരണത്തിനു പിന്നാലെ യുവനടൻ അറസ്റ്റിൽ. അല്ലു അര്‍ജുന്റെ പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ സഹനടൻ ജഗദീഷ് പ്രതാപ് ബണ്ടാരിയാണ് പോലീസ് പിടിയിലായിരിക്കുന്നത്.

കാമുകിയുമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു താരം. എന്നാൽ, നവംബര്‍ 29നു യുവതിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു യുവതി. ജഗദീഷിന്റെ നിരന്തരമായ പീ‍ഡനത്തെയും ഭീഷണിയെയും തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പിതാവിന്റെ പാരാതി.

read also: അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് കേൾക്കാൻ കഴിയില്ല, സർക്കാർ ഓഫീസുകളിൽ ചില്ല് കൂടെന്തിനാണ്: സന്തോഷ് കീഴാറ്റൂർ

യുവതിയുടെ ഫോണടക്കം പരിശോധിച്ച പോലീസ് നടനെതിരെ തെളിവുകള്‍ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആത്മഹത്യ പ്രേരണ, പീഡനം തുടങ്ങിയ വകുപ്പുകള്‍ നടനെതിരെ ചുമത്തിയിട്ടുണ്ട്. പഞ്ചഗുട്ട പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button