GeneralLatest NewsNEWSTollywood

വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി : യുവ നടന്‍ അറസ്റ്റില്‍

കവന, നിഥി എന്നീ യുവതികളും ഇയാൾക്കൊപ്പം പിടിയിലായിട്ടുണ്ട്.

എഴുപത്തിമൂന്ന് വയസുകാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പതിനാലു ലക്ഷത്തിലേറെ പണം തട്ടിയ സംഭവത്തിൽ യുവ നടനും രണ്ട് യുവതികളും പിടിയിയിൽ. കന്നഡ നടനായ യുവരാജാണ് അറസ്റ്റിലായിരിക്കുന്നത്. കവന, നിഥി എന്നീ യുവതികളും ഇയാൾക്കൊപ്പം പിടിയിലായിട്ടുണ്ട്.

read also: സീതയുടെയും റാമിന്റെയും പ്രണയത്തിന് നിറഞ്ഞ കയ്യടി: 45 കോടി വാരിക്കൂട്ടി ദുൽഖർ ചിത്രം

കവന എന്ന യുവതിക്ക് വ്യവസായിയെ നാല് വര്‍ഷമായി പരിചയമുണ്ടായിരുന്നു. കവനയുടെ സുഹൃത്ത് നിഥി വാട്ട്സ്‌ആപ്പില്‍ വ്യവസായിയുമായി ചാറ്റ് ചെയ്യുകയും നിഥി തന്‍റെ നഗ്ന ചിത്രങ്ങള്‍ വ്യവസായിക്ക് അയച്ചുകൊടുത്തു. അതിന് ശേഷം അഗസ്റ്റ് 3ന് ഇവര്‍ കൂടികാഴ്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നിഥിയുടെ വാക്ക് വിശ്വസിച്ച്‌ പറഞ്ഞ സ്ഥലത്ത് എത്തിയ വ്യവസായിയുടെ കാറിലേക്ക് സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസുകാരാണെന്നു പറഞ്ഞു രണ്ട് യുവാക്കള്‍ കയറുകയും വ്യാവസായിക്കെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും. തെളിവായി വാട്ട്സ്‌ആപ്പ് സന്ദേശങ്ങള്‍ ഉണ്ടെന്നും കേസില്‍ നിന്ന് പിന്മാറണമെങ്കില്‍ യുവതികള്‍ക്ക് പണം നല്‍കണമെന്നും ഭീഷണിപ്പെടുത്തി.

കേസിൽ പെടാതിരിക്കാൻ വ്യവസായി ആദ്യം 3.40 ലക്ഷവും, പിന്നീട് 6 ലക്ഷവും നൽകി. പിന്നീട് വാട്ട്സ്‌ആപ്പ് ചാറ്റുകള്‍ ബന്ധുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷവും സംഘം വാങ്ങിയെടുത്തു. തുടര്‍ന്നും ഭീഷണി ഉയർന്നതോടെ വസായി ഹല്‍സാരൂ ഗെയിറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രത്യേക പോലീസ് അന്വേഷണ സംഘമാണ് നടന്‍ യുവരാജാണ് ഈ പദ്ധതിയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button