CinemaGeneralIndian CinemaLatest News

സീതയുടെയും റാമിന്റെയും പ്രണയത്തിന് നിറഞ്ഞ കയ്യടി: 45 കോടി വാരിക്കൂട്ടി ദുൽഖർ ചിത്രം

ദുൽഖർ സൽമാനും മൃണാൾ താക്കൂറും പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം ‘സീതാരാമം’ മികച്ച പ്രേക്ഷക പ്രതികരണവുമായി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ ചിത്രം റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്.

ആഗോളതലത്തിൽ വലിയ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന് കേരള ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ആയിട്ടുണ്ട്. റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിക്ക് അടുത്താണ് ‘സീതാരാമം ‘ കേരളത്തിൽ നിന്നും കളക്ട് ചെയ്തിരിക്കുന്നത്.

Also Read: കൊഴുമ്മൽ രാജീവനെ ഏറ്റെടുത്ത് പ്രേക്ഷകർ: ‘ന്നാ താൻ കേസ് കൊട്’ ഇന്നലെ മാത്രം നേടിയത് 2.04 കോടി

25 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ നിലവിൽ 45 കോടിയാണ്. ഇന്ത്യയിൽ നിന്നും ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത് 30 കോടിയാണ്. ആദ്യ ആഴ്ചയിൽ തന്നെ 26 കോടി ചിത്രം കളക്ട് ചെയ്തിരുന്നു. ഇന്നലെ മാത്രം ‘സീതാരാമ ‘ത്തിന്റെ കളക്ഷൻ രണ്ട് കോടിക്ക് മുകളിലാണ്. ‘സീതാരാമ’ത്തിലൂടെ യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡ് ദുൽഖർ സ്വന്തമാക്കിയിരുന്നു.

ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ അവതരിപ്പിച്ചത്. സീത എന്ന കഥാപാത്രമായിട്ടാണ് മൃണാൾ താക്കൂർ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും എത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button