CinemaGeneralMollywoodNEWS

ഞാനവള്‍ക്ക് സിനിമയില്‍ വഴിതുറന്നു കൊടുത്തില്ല, തിരക്കേറിയ സമയത്ത് ഞാനവളെ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍!: കെ മധു പറയുന്നു

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകളില്‍ അവള്‍ അഭിനയിച്ചത് ഞാന്‍ ചെയ്ത സിനിമകളിലൂടെയാണ്

ക്രൈം ത്രില്ലര്‍ സിനിമകള്‍ മലയാളത്തില്‍ ലക്ഷണമൊത്ത രീതിയില്‍ അവതരിപ്പിച്ചിട്ടുള്ള ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് കെ.മധു. കെജി ജോര്‍ജ്ജിന് ശേഷം അത്തരം വിഷയങ്ങള്‍ അതിന്റെ സസ്പന്‍സ് സ്വീകാര്യത നിലനിര്‍ത്തി അവതരിപ്പിച്ചിട്ടുള്ള കെ. മധു സിനിമയിലെ തന്റെ ഒരേയൊരു ബന്ധുവിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. തന്റെ സഹോദരി പുത്രിയായ നടി നവ്യ നായരെക്കുറിച്ച് സംസാരിക്കുകയാണ് കെ. മധു

‘നവ്യ സിനിമയില്‍ വരാനുണ്ടായ കാരണം ഞാനല്ല. ഞാനവള്‍ക്ക് സിനിമയില്‍ വഴിതുറന്നു കൊടുത്തിട്ടില്ല. ‘ഇഷ്ടം’ എന്ന സിനിമയ്ക്ക് വേണ്ടി സിബി മലയില്‍ അവളെ സെലക്റ്റ് ചെയ്തതിനു ശേഷമാണ് ഞാന്‍ വിവരമറിയുന്നത്. അപ്പോള്‍ തന്നെ ഞാന്‍ സിബിയെ വിളിച്ചു ചോദിച്ചു. എന്റെ കെയര്‍ ഓഫില്‍ എടുത്തതാണോ എന്ന്, അല്ല എന്ന് സിബി മറുപടിയും പറഞ്ഞു. പിന്നെ അവളുടെ അഭിനയവുമായി ബന്ധപ്പെട്ട് ഒരു ക്രെഡിറ്റ് എനിക്ക് എടുക്കാം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകളില്‍ അവള്‍ അഭിനയിച്ചത് ഞാന്‍ ചെയ്ത സിനിമകളിലൂടെയാണ്. ഞാന്‍ സേതുരാമയ്യര്‍ ചെയ്യുന്ന സമയത്ത് നവ്യക്ക് നല്ല തിരക്കായിരുന്നു. പക്ഷെ ഒരു ബന്ധു സ്നേഹത്തിന്റെ പേരില്‍ ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ പ്രതിഫലം പോലും വാങ്ങാതെ വന്നു അഭിനയിച്ചിട്ട് പോയി’.- കെ. മധു പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button