CinemaGeneralLatest NewsMollywoodNEWS

സദാചാരവാദികൾക്കായി സ്വിം സ്യൂട്ട് അണിഞ്ഞുള്ള ചിത്രം ക്രോപ് ചെയ്ത് അനാർക്കലി മരിക്കാർ

സമൂഹത്തിന് അനുയോജ്യമായ രീതിയിൽ ഞാൻ ക്രോപ് ചെയ്ത് എഡിറ്റ് ചെയ്ത ചിത്രം’

2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് അനാർക്കലി മരിക്കാർ. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു പുതിയ ചിത്രവും അതിനു കൊടുത്തിരിക്കുന്ന ക്യാപ്ഷനുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

 

 

View this post on Instagram

 

A @sachin_reeko_photos photography cropped and edited according to the convenience of the society by myself?

A post shared by anarkali marikar (@anarkalimarikar) on

സമൂഹത്തിന് അനുയോജ്യമായ രീതിയിൽ ഞാൻ ക്രോപ് ചെയ്ത് എഡിറ്റ് ചെയ്ത ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് സ്വിം സ്യൂട്ട് അണിഞ്ഞുള്ള ചിത്രം താരം പങ്കു വച്ചിരിക്കുന്നത്. നേരത്തെ ഇത്തരത്തിലുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോഴുണ്ടായ വിമർശനങ്ങൾ ഓർത്തിട്ടാണ് അനാർക്കലി ഈ ചിത്രം ക്രോപ് ചെയ്ത് പോസ്റ്റ് ചെയ്തതെന്ന് അടിക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ ഈ ട്രോളിനെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button