GeneralLatest NewsTV Shows

കന്യാകാത്വം നഷ്ടപ്പെട്ടിട്ടുണ്ടോ? കിടിലന്‍ മറുപടിയുമായി ബിഗ്‌ ബോസ് താരം

മികച്ച മത്സരാര്‍ഥിയായി തോന്നിയിട്ടുള്ളത് ആര്‍ജെ രഘുവാണെന്നും ബിഗ് ബോസിലെ അടുത്ത സുഹൃത്തിനെ ക്കുറിച്ചുള്ള ചോദ്യത്തിനും രഘുവിന്റെ പേര് തന്നെയാണ് താരം

മലയാളം ബിഗ്‌ ബോസ് സീസണ്‍ 2 വിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അലക്‌സാന്‍ഡ്ര. എയര്‍ഹോസ്റ്റസ് ആയി തിളങ്ങിയ സാന്ദ്ര ബിഗ്‌ ബോസിലൂടെയാണ് മലയാളികള്‍ക്ക് പരിചിതയായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുമായി സംവദിക്കാറുണ്ട്.

ബിഗ്‌ ബോസില്‍ സുജോ മാത്യുവുമായിട്ടുള്ള സൗഹൃദത്തിന്റെ പേരിലാണ് അലക്‌സാന്‍ഡ്ര വാര്‍ത്തകളില്‍ നിറഞ്ഞത. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള ആരാധകരുടെ ചോദ്യോത്തരങ്ങള്‍ക്കിടയില്‍ രസകരമായ പല കാര്യങ്ങളും വെളിപ്പെടുത്തുകയാണ് താരം. ബിഗ് ബോസ് മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ഉത്തരം. മികച്ച മത്സരാര്‍ഥിയായി തോന്നിയിട്ടുള്ളത് ആര്‍ജെ രഘുവാണെന്നും ബിഗ് ബോസിലെ അടുത്ത സുഹൃത്തിനെ ക്കുറിച്ചുള്ള ചോദ്യത്തിനും രഘുവിന്റെ പേര് തന്നെയാണ് താരം പങ്കുവച്ചത്.

ഈ ലുക്കിന്റെ രഹസ്യം എന്താണെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ എന്റെ മാതാപിതാക്കള്‍ എന്നായിരുന്നു സാന്ദ്രയുടെ ഉത്തരം. കോഴിക്കോട് വെള്ളിമാട് കുന്നാണ് താനിപ്പോള്‍ തമാസിക്കുന്നത്. ഇതിനിടെയില്‍ ഒരാള്‍ക്ക് അറിയേണ്ടത് നിങ്ങളുടെ കന്യാകാത്വം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു. എന്നാല്‍ എനിക്ക് വിര്‍ജിന്‍ അറ്റ്‌ലാന്റിക് എന്ന ഫ്‌ളൈറ്റ് ഇഷ്ടമായിരുന്നു എന്ന കിടിലന്‍ മറുപടിയാണ് എയര്‍ഹോസ്റ്റസ് കൂടിയായ അലക്‌സാന്‍ഡ്ര കൊടുത്തിരിക്കുന്നത്.

ബിഗ് ബോസിലെ ആരെയെങ്കിലും മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ബിഗ് ബോസ് തന്നെ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ഇനി തിരിച്ച് എയര്‍ഹോസ്റ്റസ് ജോലിയിലേക്ക് പോകുമോ എന്നു ചോദിച്ചപ്പോള്‍ ആ കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും താരം മറുപടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button