BollywoodGeneralLatest News

കാമുകിയുടെ മുടി മുറിച്ച്‌ പ്രമുഖ നടന്‍; പ്രണയജോഡികളെ പ്രശംസിച്ച്‌ ആരാധകര്‍

പത്രലേഖിക തന്നെയാണ് മുടിവെട്ടുന്നതിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മേയ് 3 വരെ നീട്ടിയിരിക്കുകയാണ്. ഈ ലോക്ഡൌണ്‍ കാലത്ത് പ്രിയപ്പെട്ടവര്‍ക്കൊപ്പമാണ് താരങ്ങളെല്ലാം. ബോളിവുഡ് താരം രാജ്കുമാര്‍ റാവു തന്റെ കാമുകിയുടെ മുടി മുറിച്ചുകൊടുക്കുന്ന വീഡിയോ ക ചര്‍ച്ചയാകുന്നു.

നടി പത്രലേഖയാണ് രാജ്കുമാറിന്റെ കാമുകി. ലോക്ക്ഡൗണ്‍ ദിനത്തില്‍ ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. ബ്യൂട്ടി പാര്‍ലറുകളെല്ലാം അടച്ചതോടെയാണ് കാമുകിയുടെ ഹെയര്‍സ്റ്റൈലിസ്റ്റായി താരം മാറിയത്. പത്രലേഖിക തന്നെയാണ് മുടിവെട്ടുന്നതിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി താരങ്ങളെയാണ് പ്രണയജോഡികളെ പ്രശംസിച്ച്‌ രം​ഗത്തെത്തിയത്. ഫാത്തിമ സന ഷേയ്ഖ്, അതിഥി റാവു തുടങ്ങിയ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഇതിന്റെ റിസല്‍റ്റ് അറിയാനായി കാത്തിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button