CinemaGeneralKollywoodLatest NewsMollywoodNEWS

തമിഴ് സിനിമ നടന്മാരിലെ ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള തര്‍ക്കം ; രജനീ ആരാധകന്‍ വിജയ് ആരാധകനെ കൊലപെടുത്തി

ചെന്നൈയിലെ മാരക്കാണത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്

തമിഴ് സിനിമ താരങ്ങളിലെ കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലെ മാരക്കാണത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.  രജനീകാന്തിന്റെ കടുത്ത ആരാധകനായ എ. ദിനേശ് ബാബുവാണ് വിജയ് ആരാധകനായ യുവ്‌രാജിനെ കൊലപെടുത്തിയത്. ഇയാളുടെ മൃതദേഹം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ രജനീകാന്ത് ആരാധകനായ ദിനേശ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്തെ കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് രജനീകാന്തിനേക്കാൾ നടന്‍ വിജയ് യാണ് കൂടുതല്‍ തുക സംഭാവന ചെയ്തുവെന്ന് പറഞ്ഞായിരുന്നു തര്‍ക്കം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button