CinemaLatest NewsNEWS

താങ്കള്‍ മടങ്ങി വരുമെന്ന് എനിക്കുറപ്പുണ്ട് ; പൃഥ്വിരാജ് ആരാധകനായ തെന്നിന്ത്യന്‍ താരം പറയുന്നു

അയ്യപ്പനും കോശിയും കണ്ട് അഭിപ്രായപ്രകടനം നടത്തി തെന്നിന്ത്യന്‍ നടന്‍ വിഷ്ണു വിശാല്‍. ചിത്രം നേരിന്റെയും സത്യസന്ധതയുടെയും ഉദാഹരണമാണെന്ന് വിഷ്ണു ട്വിറ്ററില്‍ കുറിച്ചു. പൃഥ്വിരാജിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ ജോര്‍ദ്ദാനില്‍ കുടുങ്ങിയ പൃഥ്വി മടങ്ങിവരുമെന്ന് ഒരു ആരാധകന്‍ എന്ന നിലയിലും ഒരു അഭ്യുദയകാംക്ഷി എന്ന നിലയിലും തനിക്കുറപ്പുണ്ടെന്നും വിഷ്ണു ട്വിറ്ററില്‍ കുറിച്ചു.

ഹായ് പൃഥ്വിരാജ് സര്‍..

അയ്യപ്പനും കോശിയും സത്യസന്ധവും നേരായ മുന്നോട്ടുള്ളതുമായതിന്റെ മികച്ച ഉദാഹരണമാണ് …
താങ്കളോടും ടീമിനോടും സ്‌നേഹം.
താങ്കള്‍ ഇപ്പോഴെവിടെയാണോ ഉള്ളത് അവിടെനിന്ന് താങ്കള്‍ മടങ്ങി വരുമെന്ന് എനിക്കുറപ്പുണ്ട്.
ഒരു ആരാധകനായും ഒരു അഭ്യുദയകാംക്ഷിയായും …
ദൈവം അനുഗ്രഹിക്കട്ടെ..

അനാര്‍ക്കലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സച്ചിയുടെ സംവിധാനത്തില്‍ പൃഥ്വിരാജും ബിജുമേനോനും ഒരുമിച്ചഭിനയിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ ആടുജീവിതമെന്ന ബ്ലെസി ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലാണ് പൃഥ്വിരാജ്.

shortlink

Related Articles

Post Your Comments


Back to top button