BollywoodGeneralLatest News

ഒളിച്ച് നിന്ന് ഫോട്ടോയെടുക്കുന്ന ജാക്കിയെ കയ്യോടെ പിടിച്ചു; സല്‍മാന്‍ ഖാന്റെ ചിത്രം പങ്കുവെച്ച് കാമുകി

എല്ലാ സല്‍മാന്‍ ഖാന്‍ ഫാന്‍സിനും വേണ്ടിയാണ്. ഇനിയും ഒത്തിരി വരാനുണ്ട്. കാത്തിരിക്കുക, സുരക്ഷിതരായിരിക്കുക

ലോക്ഡൌണ്‍ കാലത്ത് പനവേലിയിലുള്ള ഫാംഹൗസില കാമുകി ജാക്വലിന്‍ ഫെര്‍ണാണ്ടസിനൊപ്പമാണ് ബോളിവുഡിലെ മസില്‍ഖാന്‍ സല്‍മാന്‍. അദ്ദേഹത്തിന്റെ വര്‍ക്കൗട്ടിനിടയിലെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജാക്വലിന്‍.

‘അനുഗ്രഹമാണ് അതോ കഠിനാധ്വാനം മാത്രമോ? എനിക്ക് തോന്നുന്നത് അദ്ദേഹം എല്ലാ ദിവസവും നന്ദിയുള്ളവനാണ്, ദൈവം കൊടുത്ത എല്ലാത്തിനോടും ബഹുമാനവുമുണ്ട്. ഇത് എല്ലാ സല്‍മാന്‍ ഖാന്‍ ഫാന്‍സിനും വേണ്ടിയാണ്. ഇനിയും ഒത്തിരി വരാനുണ്ട്. കാത്തിരിക്കുക, സുരക്ഷിതരായിരിക്കുക.’ എന്ന കുറിപ്പിനൊപ്പം നടി പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

രണ്ടുദിവസം മുന്‍പ് സല്‍മാന്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം താരം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ പിന്നില്‍ ഫോട്ടോയെടുക്കുന്ന ജാക്വലിനെയും കാണാം. ഇതിന് സല്‍മാന്‍ കൊടുത്തിരിക്കുന്ന അടിക്കുറിപ്പാണ് രസകരം.

”ഒളിച്ച് നിന്ന് ഫോട്ടോയെടുക്കുന്ന ജാക്കിയെ കയ്യോടെ പിടിച്ചു… ഇത് കഴിഞ്ഞ് അവര്‍ ഒരെണ്ണം കൂടിയെടുത്തു. അത് പിന്നെ അവര്‍തന്നെ പോസ്റ്റ് ചെയ്യും’. താരത്തിന്റെ ഈ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments


Back to top button