Latest NewsNEWS

ഗൂഗിള്‍ പേ വഴി 200 രൂപ നല്‍കി സ്‌ക്രീന്‍ ഷോട്ട് അയച്ചു തന്നാല്‍ തന്നോടൊപ്പം നൃത്തം ചെയ്യാമെന്ന് ശ്രിയ ശരണ്‍

കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായധനം ശേഖരിക്കാന്‍ പുതിയ ആശയവുമായി തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍. കോവിഡ് ബാധിതരെ സഹായിക്കാനായി ഫണ്ട് ശേഖരിക്കാന്‍ ഗൂഗിള്‍ പേ വഴി 200 രൂപ നല്‍കി സ്‌ക്രീന്‍ ഷോട്ട് അയച്ചു തന്നാല്‍ തന്നോടൊപ്പം നൃത്തം ചെയ്യാമെന്ന് താരം പറയുന്നു. ചെന്നൈയിലെ ടാസ്‌ക് ഫോഴ്സും കൈന്‍ഡ്നെസ് ഫൗണ്ടേഷനുമായാണ് ശ്രിയ കൈകോര്‍ത്തിരിക്കുന്നത്.

ഗൂഗിള്‍ പേ വഴി 200 രൂപ സഹായധനം നല്‍കിയ ശേഷം പേ ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് കൈന്‍ഡ്നെസ് ഫൗണ്ടേഷന് മെയില്‍ ചെയ്യണമെന്നാണ് ശ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ ആവശ്യപ്പെടുന്നത്. ശനിയാഴ്ച രാത്രി 8 മണി വരെയുള്ള മത്സരത്തിന് ശേഷം തെരഞ്ഞെടുക്കുന്ന രണ്ടു ലക്കി വിന്നറുകള്‍ക്ക് തന്നോടൊപ്പം നൃത്തം ചെയ്യാനുള്ള അവസരമാണ് ശ്രിയ നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി കൈന്‍ഡ്നെസ് ഫൗണ്ടേഷന്റെ പേജ് നോക്കാമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button