Latest NewsTV Shows

ദേവി സീത ഭൂമിക്കടയിലേക്ക് തിരിച്ചു പോകുന്നു; ആരാധകരുടെ വൈകാരികമായ പോസ്റ്റുകള്‍ വൈറല്‍

മാര്‍ച്ച്‌ 28-നാണ് രാമായണ്‍ പുനഃസംപ്രേഷണം ആരംഭിച്ചത്. രാമാനന്ദ് സാഗര്‍ ഒരുക്കിയ ജനപ്രിയ സീരിയല്‍

കോവിഡ് വൈറസ് വ്യാപന ഭീതിയില്‍ രാജ്യം മൂന്നാം ഘട്ട ലോക്ഡൗണില്‍ തുടരുകയാണ്. ഈ ലോക്ഡൗണ്‍ കാലത്ത് ആരാധകര്‍ക്കായി ദൂരദര്‍ശനില്‍ രാമായണത്തിന്റെ പുനസംപ്രേഷണം ആരംഭിച്ചിരിക്കുകയായിരുന്നു.

‘രാമായണ്‍’ സീരിയലില്‍ ദേവി സീത ഭൂമിക്കടയിലേക്ക് തിരിച്ചു പോകുന്ന രംഗമാണ് അവസാനത്തെ എപ്പിസോഡില്‍ കാണിച്ചത്. ഇതുകണ്ട് ആരാധകര്‍ ഈറനണിഞ്ഞിരിക്കുകയാണ്. ഈ വൈകാരികമായ പോസ്റ്റുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിഗാവുകയാണ്

 രാമാനന്ദ് സാഗര്‍ ഒരുക്കിയ ജനപ്രിയ സീരിയല്‍ രാമായണ്‍ മാര്‍ച്ച്‌ 28-നാണ്  പുനഃസംപ്രേഷണം ആരംഭിച്ചത്. 7.7 കോടി ആള്‍ക്കാര്‍ കണ്ടതോടെ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട ടിവി ഷോ എന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കിയതായി ഡിഡി ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button