Latest NewsNEWS

ഇപ്പോഴത്തെ സിനിമകള്‍ 90കളിലും 90കളിലെ ചില സിനിമകള്‍ ഇപ്പോളും വന്നാലെങ്ങനെ ഉണ്ടാകും ; വൈറലായ ഒരു എഡിറ്റിങ്

ലോക്ക്ഡൗണില്‍ പലരും കുടുങ്ങി കിടക്കുകയാണെങ്കിലും പലരും സമയം കളയാന്‍ പല വഴികളും തെരഞ്ഞെടുക്കുന്നുണ്ട്. അതില്‍ വളരെ ക്രിയേറ്റീവായി ചിന്തിക്കുന്നത് ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടാകു. അയ്യപ്പനും കോശിയമായി ലാലേട്ടനും മമ്മുക്കയുമായാല്‍ എങ്ങനെയുണ്ടാകും വരത്തനില്‍ ഫഹദിനു പകരം ലാലേട്ടനായാലോ, മൈ ബോസില്‍ ദിലീപിനും മംമ്തയ്ക്കും പകരം പ്രേം നസീറും ഷീലയുമായാലോ നമ്മുക്ക് അങ്ങനെ ഊഹിക്കാന്‍ പോലും പറ്റിലായിരിക്കും.

പക്ഷെ അങ്ങനെ സംഭവിച്ചു. അത് സിനിമയായിട്ടല്ല ലോക്ക്ഡൗണിലെ ഒരും നേരം പോക്കിലൂടെ. ഇത്രയധികം ക്രിയേറ്റീവായി ചിന്തിക്കുന്നവര്‍ വളരെ കുറവാണ്. ഓരോ സിനിമയ്ക്കും കാലഘട്ടം മാറി ഇറങ്ങിയാല്‍ അതില്‍ ആരാകും എന്നത് ഏറെ ചിന്തിച്ച് തയ്യാറാക്കിയ പോസ്റ്ററുകള്‍. യുവ സംവിധായകന്‍ ദിവാകൃഷ്ണ വിജയകുമാറിന്റെ മനസ്സില്‍ ഉദിച്ച വ്യത്യസ്തതയാര്‍ന്ന ചിന്തയാണ് ഇത്.

90 കളിലെ ചില സിനിമകള്‍ ഇപ്പോള്‍ ആണ് സംഭവിക്കുന്നതെങ്കില്‍ ആരാകും നായാകന്‍ നായിക അതുപോലെ ഇപ്പോഴത്തെ ചില സിനിമകള്‍ 90 കളില്‍ ഇറങ്ങിയാല്‍ എങ്ങനെയുണ്ടാകും എന്നതാണ് ആശയം. ഫോണില്‍ പിക്‌സ് ആര്‍ട്ടിലൂടെയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വലിയ പിന്തുണയാണ് ഈ പോസ്റ്റുകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ കിട്ടി കൊണ്ടിരിക്കുന്നത്.പോസ്റ്ററുകള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ കാണാം

ദിവാകൃഷ്ണ വിജയകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു രണ്ട് ദിവസമായി. സോ സിനിമ കാണല്‍ ഒന്നും നടക്കൂല. അങ്ങനെ വെറുതെ ഇരുന്നപ്പോള്‍ ഫോണില്‍ (PicsArt) ചെയ്ത കുറച്ചു പോസ്റ്ററുകളാണ്. ഇപ്പോഴത്തെ സിനിമകള്‍ 90s ല്‍ വന്നിരുന്നെങ്കിലോ, 90s ലെ ചില സിനിമകള്‍ ഇപ്പോള്‍ വന്നിരുന്നെങ്കിലോ എന്നൊക്കെയുള്ള ചിന്തകളില്‍ നിന്ന് ഉരുത്തിരിഞ്ഞു ഉണ്ടായതാണ്. ??
NB : ഭാവനയും, ഫോട്ടോസിന്റെ അവൈലബിലിറ്റിയും ഡിസൈനുകളെ സ്വാധീനിച്ചിട്ടുണ്ട്. ആരും ആര്‍ക്കും പകരക്കാര്‍ ആകില്ല എന്നോര്‍ക്കുക.

shortlink

Related Articles

Post Your Comments


Back to top button