BollywoodGeneralLatest News

മദ്യം വാങ്ങാന്‍ സ്ത്രീകള്‍!! മദ്യപിക്കാൻ പുരുഷൻമാരേപ്പോലെ സ്ത്രീകൾക്കും അവകാശമുണ്ടെന്നു സോന

വെെൻ ഷോപ്പിനുള്ള മുൻപിലുള്ള വരി നോക്കൂ. കുടിയൻമാരായ പുരുഷൻമാരിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ ഒരുപാട് പേരുണ്ട്-

കൊറോണയെ തുടര്‍ന്ന് നടപ്പിലാക്കിയ ലോക്ഡൌണില്‍ രാജ്യത്തെ മദ്യവില്പന ശാലകള്‍ അടക്കം അടച്ചുപൂട്ടിയിരുന്നു. ചില നിയന്ത്രങ്ങളില്‍ വരുത്തിയ ഇളവുകള്‍ പ്രകാരം കഴിഞ്ഞ ദിവസം ചില സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിരുന്നു. മദ്യം വാങ്ങാനായി വരിയിൽ നിൽക്കുന്ന സ്ത്രീകളുടെ ചിത്രം സഹിതം ട്വിറ്ററില്‍ പരിഹാസ കുറിപ്പ് പങ്കുവച്ച സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്ക് മറുപടിയുമായി ഗായിക സോന മൊഹാപത്ര.

വെെൻ ഷോപ്പിനുള്ള മുൻപിലുള്ള വരി നോക്കൂ. കുടിയൻമാരായ പുരുഷൻമാരിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ ഒരുപാട് പേരുണ്ട്- ഇതായിരുന്നു രാം ​ഗോപാൽ വർമയുടെ ട്വീറ്റ്.

അസ്ഥാനത്തുള്ള സദാചാരവാദവും ലിം​ഗപരമായ വേർതിരിവുമാണ് രാം ​ഗോപാൽ വർമയുടെ ട്വീറ്റലുള്ളതെന്ന് പറഞ്ഞ സോന പുരുഷന്മാരെപ്പോലെ തന്നെ മദ്യം വാങ്ങിക്കാനും കുടിക്കാനുമുള്ള അവകാശം സ്ത്രീകൾക്കുമുണ്ട്. എന്നാൽ മദ്യപിച്ച് അക്രമാസക്തരാകാൻ ആർക്കും അവകാശമില്ല എന്നും കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button