BollywoodGeneralLatest News

അച്ഛനെ കത്തികാട്ടി ഭയപ്പെടുത്തിയ ശേഷം മൊബൈല്‍ മോഷ്ടിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവിട്ടു നടി മീര

സ്‌കൂട്ടറില്‍ എത്തിയ രണ്ടു പേര്‍ അദ്ദേഹത്തിനു നേരെ കാത്തി കാട്ടുകയും ഫോണ്‍ തട്ടിപ്പറിച്ച്‌ കടന്നു കളയുകയും ചെയ്തു. ഇങ്ങനെയാണോ ഡല്‍ഹി സുരക്ഷിതമാണെന്നു നിങ്ങള്‍ അവകാശപ്പെടുന്നത്

തന്റെ അച്ഛനെ കത്തികാട്ടി ഭയപ്പെടുത്തിയ ശേഷം മൊബൈല്‍ മോഷ്ടിച്ചുവെന്ന പരാതിയുമായി തെന്നിന്ത്യന്‍-ബോളിവുഡ് താരം മീര ചോപ്ര. തന്റെ പിതാവ് സുധേഷ് ചോപ്രയെ ചൊവ്വാഴ്ച്ച ഡല്‍ഹിയിലെ പ്രിന്‍സ് റോഡിന് സമീപമുള്ള പിസിആര്‍ പൊലീസ് കോളനിയില്‍ സായഹ്ന നടത്തത്തിനിടയില്‍ രണ്ടുപേര്‍ ഉപദ്രവിക്കുകയായിരുന്നുവെന്ന് താരം പറയുന്നു.

ഞെട്ടിപ്പിക്കുന്ന ഈ സംഭവം മീരയുടെ ട്വീറ്റിലൂടെയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഡല്‍ഹി പൊലീസ് കമ്മിഷണറെയും ടാഗ് ചെയ്തായിരുന്നു മീരയുടെ ട്വീറ്റ്.

‘ ഡല്‍ഹി പൊലീസ്, എന്റെ പിതാവ് പൊലീസ് കോളനിയില്‍ നടക്കാനിറങ്ങിയപ്പോള്‍ സ്‌കൂട്ടറില്‍ എത്തിയ രണ്ടു പേര്‍ അദ്ദേഹത്തിനു നേരെ കാത്തി കാട്ടുകയും ഫോണ്‍ തട്ടിപ്പറിച്ച്‌ കടന്നു കളയുകയും ചെയ്തു. ഇങ്ങനെയാണോ ഡല്‍ഹി സുരക്ഷിതമാണെന്നു നിങ്ങള്‍ അവകാശപ്പെടുന്നത്.’ പിന്നാലെ മറ്റൊരു ട്വീറ്റില്‍ എഫ് ഐ ആര്‍ നമ്ബറും മറ്റു വിവരങ്ങളും മീര പങ്കുവച്ചു.

കൃത്യമായ സ്ഥലവും ബന്ധപ്പെടാനുള്ള നമ്ബറും അന്വേഷിച്ചു ഡിസിപി ഈ പോസ്റ്റിനു കമന്റ് ചെയ്തു. ഉടന്‍ തന്നെ ഡല്‍ഹി പൊലീസിന് നന്ദി പറഞ്ഞുകൊണ്ട് മീര പോസ്റ്റ്‌ ഇടുകയും ചെയ്തു. ‘ പെട്ടെന്നൊരു നടപടി സ്വീകരിച്ചതിന് നന്ദി. പൊലീസ് ഞങ്ങളെ സംരക്ഷിക്കുന്നുവെതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നൂ. തട്ടിപ്പറിക്കല്‍ ഒരിക്കലും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും മുതിര്‍ന്നവരെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്’ മീര കുറിച്ചു.

നില എന്ന പേരില്‍ തമിഴകത്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് മീര. എസ് ജെ സൂര്യയുടെ നായികയായി അന്‍പേ ആരുയിരെ എന്ന ചിത്രത്തിലൂടെയാണ് നിലയുടെ കടന്നു വരവ്.

shortlink

Related Articles

Post Your Comments


Back to top button