GeneralLatest NewsTV Shows

നീരജയുമായുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം, വീടിന്റെ പാലുകാച്ചൽ മുടങ്ങി; വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ റോൺസൺ വിൻസന്റ്

ചോറ്റാനിക്കരയ്ക്കടുത്ത് സ്ഥലം വാങ്ങി പുതിയ വീട് പണിതുകൊണ്ടിരിക്കുകയായിരുന്നു.ഒരുവിധം പണികൾ തീർന്നു.

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് റോൺസൺ വിൻസന്റ്. ഭാര്യ, സീത തുടങ്ങിയ പരമ്പരകളിലൂടെ ജനപ്രിയ താരമായി മാറിയ റോൺസൺ തന്റെ പുതിയ വിശേഷങ്ങള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

രണ്ടുമാസം മുന്‍പാണ് നീരജയുമായുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞത്. ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങി നിന്ന ബാലതാരമായിരുന്ന നീരജ ഇപ്പോള്‍ ഡോക്ടര്‍ ആണ്. ഇപ്പോള്‍ വീട് പാലുകാച്ചിലിനു എല്ലാം ഒരുക്കുകയായിരുന്നു നടന്‍. എന്നാല്‍ കൊറോണ വില്ലനായി. അതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ…”ചോറ്റാനിക്കരയ്ക്കടുത്ത് സ്ഥലം വാങ്ങി പുതിയ വീട് പണിതുകൊണ്ടിരിക്കുകയായിരുന്നു.ഒരുവിധം പണികൾ തീർന്നു. ഈ മാസം കയറിത്താമസിക്കാൻ ഇരുന്നതാണ്. അപ്പോഴാണ് കൊറോണയുടെ വരവ്. അതോടെ ബംഗാളികൾ എല്ലാം ലോക്കായി. ഫിനിഷിങ് പണികൾ നിന്നു. മുഴുവൻ വൈറ്റ് തീമിലാണ് പുതിയ വീട്. ഭിത്തി മുതൽ ഫർണിച്ചർ വരെ വെള്ളനിറത്തിലാണ്. ലോക്ഡൗൺ കഴിഞ്ഞു ഫിനിഷിങ് പണികൾ തീർത്ത് താമസം മാറാൻ കാത്തിരിക്കുകയാണ് ഞങ്ങൾ.”

നടന്‍ മാത്രമല്ല അച്ഛന്റെ കൺസ്ട്രക്ഷൻ ബിസിനസും നോക്കിനടത്തുകയാണ് റോൺസൺ.

shortlink

Related Articles

Post Your Comments


Back to top button