Latest NewsNEWS

മോഹന്‍ലാല്‍ എഴുതിയ നോവലും അതിനെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ട, എന്നാല്‍ ഇതുവരെ റിലീസ് ചെയ്യപ്പെടാതെ പോയ സിനിമയും വീണ്ടും ചര്‍ച്ചയാകുന്നു

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. താരത്തിന് താല്പര്യമില്ലാത്തതും കൈവെക്കാത്തതുമായ മേഖലകള്‍ ഇല്ല. അഭിനയത്തിലുപരി ക്ലാസിക്കല്‍ കലകളോടും എഴുത്തിനോടുമെല്ലാം താരത്തിന് താല്പര്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അദ്ദേഹം എഴുതിയ നോവലിനെ കുറിച്ച് എത്രപേര്‍ക്ക് അറിയാം ? അത് എത്ര പേര്‍ വായിച്ചിട്ടുണ്ടാവും? ലോക്ക് ഡൗണ്‍ ആയതോടെ പഴയ വിഷയങ്ങള്‍ കുത്തിപൊക്കുന്ന കൂട്ടത്തില്‍ ഇപ്പോള്‍ ഇതും ചര്‍ച്ച ചെയ്യപ്പെടുകയാണ്.

സിനിമാ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ച മോഹന്‍ലാല്‍ എഴുതിയ നോവലും അതിനെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ട, എന്നാല്‍ ഇതുവരെ റിലീസ് ചെയ്യപ്പെടാതെ പോയ ഒരു സിനിമയെയും കുറിച്ചാണ്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് മനോരമ വാരികയില്‍ മോഹന്‍ലാല്‍ എഴുതിയ ‘തര്‍പ്പണം’ എന്ന നോവല്‍ തുടര്‍ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചത്. പിന്നീട് ഈ നോവല്‍ എസ് സുരേഷ് ബാബിന്റെ തിരക്കഥയില്‍ കെ എ ദേവരാജന്റെ സംവിധാനത്തില്‍ സ്വപ്നമാളിക എന്ന പേരില്‍ ഒരു സിനിമയും ഒരുങ്ങി. കരിമ്പില്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം ചിത്രീകരണവും കഴിഞ്ഞ് ട്രെയ്‌ലര്‍ വരെ പുറത്തുവന്നെങ്കിലും 2008ല്‍ റിലീസ് പ്രതീക്ഷിച്ച ഈ ചിത്രം പുറത്തെത്തിയില്ല.

സംവിധായകന്‍ കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ അനുവാദമില്ലാതെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ചിത്രം വെളിച്ചം കാണാതെ പോയതിനുള്ള കാരണമായി പുറത്തുവന്ന വിവരം. രാജാമണിയും ജയ് കിഷനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം എലീന (വിദേശ താരം), ഷമ്മി തിലകന്‍, സുകുമാരി, ഊര്‍മ്മിള ഉണ്ണി, ഇന്നസെന്റ്, ബാബു നമ്പൂതിരി തുടങ്ങി വലിയ താരനിര തന്നെ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button