GeneralLatest NewsMollywood

കുളിക്കുന്നതിന് മുൻപ് ചെറിയ വ്യായാമങ്ങൾ ചെയ്യും അത്ര തന്നെ; രഹസ്യം തുറന്ന് പറഞ്ഞ് ജയചന്ദ്രൻ

ലോക്ക്ഡൗൺ അല്ലേ? വേറെ പരിപാടികളൊന്നും തന്നെയില്ല. റെക്കോഡിങ് ഇല്ല. ഫോട്ടോ വെെറലായതിന്റെ പിന്നാലെ ഒരുപാട് പേർ വിളിക്കുന്നുണ്ട്.

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ മേക്കൊവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഒറ്റനോട്ടത്തില്‍ ഏതെങ്കിലും ​ഗുസ്തിക്കാരനാണെന്ന് തോന്നുന്ന രീതിയിലുള്ള ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രിയ ഗായകന്‍.

”എന്റെ സുഹൃത്ത് എടുത്ത ഒരു ഫോട്ടോയാണിത്. ഞാൻ അങ്ങനെ ഫിറ്റ്നസ് നോക്കുന്ന ആളൊന്നുമല്ല. വയസ്സായില്ലേ? നടക്കാനൊക്കെ പോകുമായിരുന്നു. കുളിക്കുന്നതിന് മുൻപ് ചെറിയ വ്യായാമങ്ങൾ ചെയ്യും അത്ര തന്നെ. അതും വെറും അരമണിക്കൂർ മാത്രം. ഇപ്പോൾ വെറുതെ വീട്ടിലിരിക്കുകയാണല്ലോ. ലോക്ക്ഡൗൺ അല്ലേ? വേറെ പരിപാടികളൊന്നും തന്നെയില്ല. റെക്കോഡിങ് ഇല്ല. ഫോട്ടോ വെെറലായതിന്റെ പിന്നാലെ ഒരുപാട് പേർ വിളിക്കുന്നുണ്ട്. എന്താണ് ഇതിന്റെ പിന്നിലെ രഹസ്യമെന്ന് അറിയാൻ.” ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ജയചന്ദ്രൻ ര​ഹസ്യം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button