Latest NewsNEWS

ബിലാലിന്റെ മേരി ടീച്ചര്‍ പറയുന്നു, എനിക്ക് ഏറ്റവും സുന്ദരമായ കാലുകളുണ്ടെന്ന് അവര്‍ പറഞ്ഞു ; 19 ആം വയസില്‍ മിസ് ഇന്ത്യയായ ഓര്‍മകളിലൂടെ

അമല്‍ നീരദ് സംവിധാനം ചെയ്ത ‘ബിഗ് ബി’ എന്ന ചിത്രത്തിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ കഥാപാത്രമാണ് ബിലാലിന്റെയും സഹോദരന്‍മാരുടെയും അമ്മയായി എത്തിയ മേരി ടീച്ചര്‍. 1976ലെ മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയ ബോളിവുഡ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഫീസ അലിയാണ് മേരി ടീച്ചറുടെ വേഷത്തില്‍ എത്തിയത്. പിന്നീട് മലയാള ചിത്രങ്ങളില്‍ ഒന്നും എത്തിയില്ലെങ്കിലും മേരി ടീച്ചറെ മലയാളി മറന്നിട്ടില്ല.

വെറും 19 വയസിലാണ് നഫീസ അലി മിസ് ഇന്ത്യ കിരീടമണിയുന്നത്. അതേ വര്‍ഷം, ജപ്പാനിലെ ടോക്കിയോയില്‍ നടന്ന മിസ്സ് ഇന്റര്‍നാഷണലിലെ രണ്ടാം റണ്ണറപ്പായി നഫീസ. കിരീടവും സാഷും ധരിച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ പോസ്റ്റ് ചെയ്ത നടി കുറിച്ചത് ഇങ്ങനെയായിരുന്നു…..

‘ ജപ്പാനിലെ ടോക്കിയോയില്‍ നടന്ന ‘മിസ്സ് ഇന്റര്‍നാഷണല്‍’ മത്സരത്തില്‍ ‘മിസ്സ് ഇന്ത്യ 1976’ … രണ്ടാം റണ്ണര്‍അപ്പ് നേടിയതിന് ശേഷമാണിത്. 19 വയസുള്ള എനിക്ക് ഇത് ഒരു രസകരമായ അനുഭവമായിരുന്നു! എനിക്ക് ഏറ്റവും മികച്ച കാലുകളുണ്ടെന്ന് അവര്‍ പറഞ്ഞു ‘

https://www.instagram.com/p/CANRoRwJflR/?utm_source=ig_embed

മിസ് ഇന്ത്യ മാത്രമല്ല 1972-74 സീസണില്‍ ദേശീയ നീന്തല്‍ ചാമ്പ്യനായിരുന്നു നഫീസ.

https://www.instagram.com/p/CANNWpeJnme/

രണ്ടു വര്‍ഷം മുന്‍പാണ് നഫീസ അലി തന്റെ അര്‍ബുദ രോഗത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഒവേറിയന്‍ ക്യാന്‍സറിന്റെ മൂന്നാമത്തെ സ്റ്റേജിലാണ് രോഗം നിര്‍ണയിക്കപ്പെടുന്നത്. തുടര്‍ന്ന് നഫീസ അലിയ്ക്ക് സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ സ്‌നേഹവും പ്രാര്‍ത്ഥനകളും അറിയിച്ചിരുന്നു.

1979ല്‍ ശ്യാം ബനഗല്‍ സംവിധാനം ചെയ്ത ജുനൂന്‍ എന്ന ഹിന്ദി ചിത്രത്തില്‍ ശശി കപൂറിന്റെ നായികയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1993 ല്‍ വിനോദ് ഖന്നക്കൊപ്പം അഭിനയിച്ച ക്ഷത്രിയ, 1998 ല്‍ അമിതാഭ് ബച്ചനൊപ്പം വേഷമിട്ട മേജര്‍ സാബ് തുടങ്ങിയവയാണ് നഫീസയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button