GeneralLatest NewsNEWS

ഗായകൻ ലക്കി അലി കോവിഡ് ബാധിച്ച് മരിച്ചുവെന്ന് വ്യാജ വാർത്ത ; പ്രതികരണവുമായി നടി നഫീസ അലി

അദ്ദേഹം പൂര്‍ണ ആരോഗ്യത്തോടെ ബംഗ്ലൂരിലെ ഫാം ഹൌസിലുണ്ടെന്ന് നഫീസ

കഴിഞ്ഞ ദിവസങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തയാണ് ഗായകനും സംഗീത സംവിധായകനുമായ ലക്കി അലി കൊവിഡ് ബാധിച്ച് മരിച്ചു എന്ന്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി നഫീസ അലി. പ്രചരിക്കുന്നത് വ്യജ വർത്തയാണെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യത്തോടെ ബംഗ്ലൂരിലെ ഫാം ഹൌസിലുണ്ടെന്നും നഫീസ വ്യക്തമാക്കി.

‘താന്‍ ലക്കിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിനു കോവിഡോ മറ്റു അസുഖങ്ങളോ ഇല്ലെന്നും പൂര്‍ണ ആരോഗ്യത്തോടെ ബംഗ്ലൂരിലെ ഫാം ഹൌസിലുണ്ടെന്നും നഫീസ പറഞ്ഞു. ലക്കി കൊവിഡ് സമയത്ത് കൂടുതലായി സംഗീത പാട്ടുകള്‍ ഉണ്ടാക്കുകയാണ് എന്നും, വിര്‍ച്ച്വല്‍ ആയി സംഗീത സദസ്സുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്നും’ നഫീസ അറിയിച്ചു.

90-കളില്‍ പോപ്‌ സംഗീത രംഗത്ത് തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച ലക്കി മുഖ്യധാര മാധ്യമങ്ങളില്‍ നിന്നുമകന്നു നില്‍ക്കുകയായിരുന്നു. മമ്മൂട്ടി ചിത്രമായ ബിഗ്‌ ബി യില്‍ മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് നഫീസ അലി.

shortlink

Related Articles

Post Your Comments


Back to top button