BollywoodGeneralLatest News

‘ഞാന്‍ ഇപ്പോഴും ജീവനോടെയുണ്ട്, ഞാന്‍ മരിക്കണമെന്ന് ആളുകള്‍ എന്തിനാണ് ആഗ്രഹിക്കുന്നത്?’; നടി മുംതാസ്

കഴിഞ്ഞ വര്‍ഷം ഇതുപോലെയൊന്നുണ്ടായപ്പോള്‍ എന്റെ കുടുംബത്തെ വല്ലാതെ ബാധിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പലരും ആശങ്കയിലായി.

സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളുടെ വ്യാജമരണവാര്‍ത്ത പലപ്പോഴും പ്രചരിക്കാരുണ്ട്. നടന്‍ സലിംകുമാര്‍, ജഗതി ശ്രീകുമാര്‍ എന്ന് തുടങ്ങി പ്രിയതാരങ്ങളുടെ വ്യാജവാര്‍ത്ത പ്രചരിക്കുകയും പിന്നീടു മരിച്ചിട്ടില്ലെന്ന് അവര്‍ തന്നെ വന്‍ നു പറയുകയും ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും തന്റെ മരണവാര്‍ത്ത പ്രചരിക്കുന്നതിന്റെ ദുഃഖത്തിലാണ് പ്രമുഖ ബോളിവുഡ് താരം മുംതാസ്.

കഴിഞ്ഞ ആഴ്ചയാണ് മുംതാസ് മരിച്ചെന്ന രീതിയില്‍ വാര്‍ത്തകള്‍ വ ഈന്‍ ഡും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അതിന് പിന്നാലെ താന്‍ ഇതുവരെ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുംതാസ് രംഗത്തെത്തിയിരിക്കുകയാണ്. ആളുകള്‍ എന്തിനാണ് തന്റെ മരണം ആഗ്രഹിക്കുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

‘ആളുകള്‍ എന്തിനാണ് മനപ്പൂര്‍വം ഇത് ചെയ്യുന്നത്. ഇത് എന്തെങ്കിലും തമാശയാണോ? കഴിഞ്ഞ വര്‍ഷം ഇതുപോലെയൊന്നുണ്ടായപ്പോള്‍ എന്റെ കുടുംബത്തെ വല്ലാതെ ബാധിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പലരും ആശങ്കയിലായി. ഇത് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഈ വര്‍ഷം, എന്റെ മക്കള്‍ക്കും ചെറുമക്കള്‍ക്കും മരുമക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ലണ്ടനിലാണ് ഞാന്‍. ലോക്ക്ഡൗണ്‍ ഞങ്ങളെ എല്ലാവരെയും ഒന്നിപ്പിച്ചു. കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത കണ്ട് എന്റെ ബന്ധുക്കള്‍ ആശങ്കയിലായി. ഞാന്‍ മരിക്കണമെന്ന് ആളുകള്‍ എന്തിനാണ് ആഗ്രഹിക്കുന്നത്? സമയമാകുമ്ബോള്‍ ഞാന്‍ തന്നെ പൊയ്‌ക്കോളാം’- മുംതാസ് പറഞ്ഞു.

മരിക്കുകയാണെങ്കില്‍ തന്നെ എല്ലാവരേയും ഔദ്യോഗികമായിതന്നെ അറിയിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button